#kitchengarden | അടുക്കളത്തോട്ടം നന്നാവാൻ ആറു​ വഴികൾ

#kitchengarden | അടുക്കളത്തോട്ടം നന്നാവാൻ ആറു​ വഴികൾ
Aug 21, 2024 02:22 PM | By Susmitha Surendran

(truevisionnews.com) എന്തു​ ചെയ്​തിട്ടും അടുക്കളത്തോട്ടം പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്നാണോ പരിഭവം. വീട്ടിൽ കറിവെക്കാൻപോലും പച്ചക്കറി കിട്ടുന്നില്ലെന്നാവും വീട്ടമ്മമാരുടെ അടക്കംപറച്ചിൽ.

ചെടിനട്ടുവെച്ചി​ട്ടോ കുറച്ചു സമയം കളഞ്ഞി​ട്ടോ കാര്യമില്ല. വിത്ത്​ തെരഞ്ഞെടുപ്പ്​ മുതൽ നടീൽ, നനയ്​ക്കൽ, വളം, പരിചരണം, വിളവെടുക്കൽ എന്നിവ ശാസ്​ത്രീയമായി ചെയ്​തെങ്കിലേ ഉദ്ദേശിച്ച ഫലമുണ്ടാവൂ.

ഇനി ഈ ആറു​ വഴികൾ പരീക്ഷിച്ചുനോക്കൂ...ഫലം അനുഭവിച്ചറിയാം....

​ വിത്തുകള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ കിളിർക്കുന്ന സമയം കൂട്ടാം. വിത്തു പാകുംമുമ്പ് മണ്ണ്, വെയില്‍ കൊള്ളിച്ചോ തടത്തില്‍ തീയിട്ടോ അണുമുക്തമാക്കുക.

സങ്കരയിനങ്ങളില്‍നിന്നു വിത്തു ശേഖരിക്കരുത്​, ഒടുവിൽ ഉണ്ടാകുന്ന കായ്കള്‍ വിത്തിനെടുക്കരുത്. വിത്തു നടുന്നതിനുമുമ്പ് 12 മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്താൽ പെട്ടെന്ന്​ മുളക്കും.

വിത്തു മുളക്കുന്നതാണോ എന്ന്​ അറിയാൽ ഒരു പാത്രത്തിലെടുത്ത വെള്ളത്തിൽ ഇട്ടാൽ മതി. പൊങ്ങിക്കിടക്കുന്ന വിത്തുകള്‍ കളയാം. നന​ക്കൽ ആവശ്യാനുസരണം മാത്രം നനക്കുക.

കൂടുതല്‍ ജലം നല്‍കലല്ല, ആവശ്യമുള്ള വെള്ളം ആവശ്യമായ സമയങ്ങളില്‍ കൃത്യമായി നല്‍കണം. കോവല്‍, മുരിങ്ങക്ക എന്നിവക്ക്​ ഏറെ വെള്ളം വേണ്ട. കനത്ത മഴയും ഈര്‍പ്പവും തക്കാളിക്ക്​ യോജിച്ചതല്ല.

ചീരക്ക്​ നന ചുവട്ടില്‍ മാത്രം. ഇലയില്‍ തളിക്കരുത്. നടീൽ ചെടികള്‍ കൃത്യമായ അകലത്തില്‍ നട്ടാൽ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും കഴിയും. ഒരു വിള ഒരു സ്ഥലത്തുതന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

മുളക്, വഴുതന, തക്കാളി തുടങ്ങി ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചുനടാതിരിക്കുക. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.

വൈകുന്നേരമാണ് പറിച്ചുനടീലിന്​ നല്ലത്​. പച്ചച്ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നത് രോഗബാധ കുറക്കും. വെണ്ട മഴക്കാലത്തും കൃഷി ചെയ്യാം. കോവല്‍ ചെടിയില്‍ ആണ്‍-പെണ്‍ വ്യത്യാസം ഉള്ളതിനാല്‍ മാതൃസസ്യത്തി​െൻറ വള്ളികള്‍ മുറിച്ചാണ് നടേണ്ടത്​.

കടുത്ത വേനല്‍ക്കാലത്ത് പാവല്‍, പടവലം, വെള്ളരി, മത്തന്‍ കൃഷി വേണ്ട. പ്രോട്രേ വാങ്ങിക്കാന്‍ കിട്ടും. എളുപ്പത്തില്‍ ഒത്തിരി വിത്തുകള്‍ പാകാനും മുളപ്പിക്കാനും വേരുകള്‍ക്കു ക്ഷതം പറ്റാതെ ​െതെകള്‍ പറിച്ചുനടാനും പ്രോട്രേ മതി.

ട്രേയില്‍ മുളപ്പിക്കുന്ന തൈകള്‍ക്ക് ഒരേ വളര്‍ച്ചയാണ്​. പരിചരണം ചീര പാകമായാൽ പിഴുതെടുക്കാതെ മുറിച്ചെടുത്തിട്ട് വളമിട്ടാൽ വീണ്ടും വിളവു കിട്ടും. പുതയിടുന്നതു മണ്ണിലെ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്തും.

വളര്‍ച്ച കൂടിയാല്‍ തലപ്പു നുള്ളിക്കളഞ്ഞാൽ കൂടുതല്‍ ശിഖരങ്ങളുണ്ടാകാനും വിളവ്​ ഏറാനും സഹായിക്കും. ജൈവരീതിയില്‍ ഉൽപാദിപ്പിക്കുന്ന കായ്കള്‍ കൂടുതല്‍ കാലം കേടുകൂടാതിരിക്കും.

ഗ്രോബാഗില്‍ പകുതി മിശ്രിതം നിറച്ചാല്‍ മതി. പിന്നീടു ചെടി വളരുന്നതിനനുസരിച്ച്​ ചേര്‍ത്തുകൊടുക്കാം. മണ്ണു പരിശോധിച്ച്​ അമ്ലത്വം അളന്നിട്ടുവേണം കുമ്മായം ചേര്‍ക്കാൻ.

ഇടു​മ്പോള്‍ കുമ്മായം ഇലകളില്‍ വീഴരുത്​. കുമ്മായമിട്ട്​ ഒരാഴ്ച കഴിഞ്ഞേ രാസവളം ചേര്‍ക്കാവൂ. വളം പച്ചക്കറികളുടെ ചുവട്ടില്‍ അഴുകുന്ന ജൈവാവശിഷ്​ടങ്ങള്‍ ഇടരുത്. പച്ചിലവളങ്ങള്‍ വിളവു കൂട്ടും.

നടുമ്പോൾ 50-100 ഗ്രാം വേപ്പിന്‍പിണ്ണാക്ക് വിള അനുസരിച്ച് തടത്തില്‍ ചേര്‍ക്കുക. ചീരക്ക്​ ചാരം അധികമായാല്‍ പെട്ടെന്നു കതിര്‍ വരും. മണ്ണില്‍ നനവ് ഉറപ്പാക്കി, ചെടിച്ചുവട്ടില്‍നിന്ന് അകറ്റി വേണം വളമിടാന്‍.

വളം ചേര്‍ത്ത് വേരിളക്കം തട്ടാതെ മണ്ണിളക്കിക്കൊടുത്താൽ വേരോട്ടവും വളര്‍ച്ചയും കൂടും. 10 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ തെളി ചെടികളില്‍ തളിക്കുന്നത് നല്ലതാണ്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത്, തെളി മണ്ണിലൊഴിക്കുന്നത് ചെടികളുടെ ആരോഗ്യം കൂട്ടും.

ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കരുത്​. ജൈവവളങ്ങള്‍ക്കൊപ്പം ട്രൈക്കോ​േഡര്‍മ ചേര്‍ത്താല്‍ നന്ന്. ട്രൈക്കോ​േഡര്‍മ എന്ന മിത്ര കുമിള്‍ മണ്ണില്‍ ചേര്‍ത്താല്‍ രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.

മണ്ണില്‍ ഈര്‍പ്പം ഉറപ്പാക്കി വേണം ജീവാണുവളങ്ങള്‍, മിത്രകുമിളുകള്‍ എന്നിവ പ്രയോഗിക്കാന്‍. രോഗ, കീട നിയന്ത്രണം ജൈവകീടനാശിനികള്‍ രാവിലെയോ വൈകീട്ടോ ഉപയോഗിക്കാം.

വൈറസ് രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം. രോഗകീടബാധയേറ്റ സസ്യഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക. വിത്തു നടുന്ന തടത്തിലെ ഉറുമ്പുശല്യം ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി-കറിക്കായ മിശ്രിതം ഉപയോഗിക്കാം. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിയുക.

പയറിലോ മുളകിലോ ഉറുമ്പിനെ കണ്ടാല്‍ മുഞ്ഞബാധ സംശയിക്കണം. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്‌പ്രേ ചെയ്തും നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

നീറ് ചെടികളില്‍ ഉള്ളത്​ കീടനിയന്ത്രണത്തിനു സഹായിക്കും. ബന്തിച്ചെടികള്‍ ഒപ്പം നട്ടാൽ വെണ്ടയിലെ കീടങ്ങളെ നിയന്ത്രിക്കാം. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ തുരന്ന ഭാഗത്തിനു താഴെ​െവച്ച് മുറിച്ചു നശിപ്പിക്കുക. നീരൂറ്റിയെടുക്കുന്ന കീടങ്ങള്‍ക്കെതിരെ വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പുമിശ്രിതം ഉപയോഗിക്കുക. മഞ്ഞക്കെണി/മഞ്ഞ കാര്‍ഡ് എന്നിവ തോട്ടത്തില്‍ ​െവച്ച് വെള്ളീച്ചയെ നിയന്ത്രിക്കാം.

ഇലതീനിപ്പുഴുക്കള്‍, തണ്ടും കായും തുരക്കുന്ന കീടങ്ങളെ അകറ്റാൻ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുക. ഗോമൂത്രം നാലിരട്ടി വെള്ളം ചേര്‍ത്തു ചെടികളില്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതും ജൈവകീടനാശിനികള്‍ ഇടവിട്ട് തളിക്കുന്നതും കീടങ്ങളെ അകറ്റും.

ചെടികള്‍ തിന്നുനശിപ്പിക്കുന്ന കീടങ്ങൾക്കെതിരെ 20 ഗ്രാം ബ്യുവേറിയ ബാസിയാന ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. രാത്രി എട്ടിനുമുമ്പ് വിളക്കു കെണികള്‍ വെക്കുന്നതും ആഴി കൂട്ടുന്നതും കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കും.

ജൈവകീടനാശിനി പ്രയോഗിക്കുമ്പോള്‍ തണ്ടിലും ഇലയുടെ അടിയിലും ചെടിയുടെ ചുവട്ടിലും വീഴണം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, 15 ദിവസം ഇടവിട്ട് സ്‌പ്രേ ചെയ്താൽ വാട്ടരോഗം അകലും, വളര്‍ച്ച കൂടും.

#Six #ways #improve #kitchen #garden

Next TV

Related Stories
#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

Nov 19, 2024 09:05 PM

#dandruff | താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ...

തലയിൽ താരൻ ഉള്ളവരാണോ നിങ്ങൾ . എങ്കിൽ ഇനി മുതൽ ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ...

Read More >>
#health |  സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

Nov 18, 2024 07:45 PM

#health | സ്ത്രീകളിലെ അപസ്മാരം; ജനനം മുതൽ വാർദ്ധക്യം വരെ വേണം കരുതൽ - ഡോ. സന്ദീപ് പദ്മനാഭൻ

ചെറുപ്രായത്തിൽ അപസ്മാരം ഉണ്ടാകുന്ന പെൺകുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാൻ. ദീർഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന...

Read More >>
#health |  ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

Nov 18, 2024 07:41 PM

#health | ആറ്റുനോട്ടിരുന്ന കൺമണി നേരത്തെ പിറവിയെടുത്താൽ സന്തോഷത്തോടൊപ്പം ആശങ്കയും; കുഞ്ഞുപോരാളികൾക്ക് ഒക്യുപേഷണൽ തെറാപ്പി

അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വത്തിൽ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ചെറിയ...

Read More >>
#sex | ലൈംഗികത സുഖകരമാക്കാൻ ഈ 8 കാര്യങ്ങൾ ഒന്ന്  ശ്രദ്ധിക്കാം....

Nov 13, 2024 09:03 PM

#sex | ലൈംഗികത സുഖകരമാക്കാൻ ഈ 8 കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാം....

സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ ദാമ്പത്യജീവിതത്തിനു...

Read More >>
#tips | ഇനി ആവർത്തിക്കല്ലേ...! ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? എട്ടിന്‍റെ പണി ഉറപ്പ്, അറിയാം...

Nov 12, 2024 04:07 PM

#tips | ഇനി ആവർത്തിക്കല്ലേ...! ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? എട്ടിന്‍റെ പണി ഉറപ്പ്, അറിയാം...

ഇനി മറ്റൊന്നും ഉപയോഗിച്ചില്ലെങ്കിലും ലിപ്സ്റ്റിക്ക് മാത്രമിട്ടാൽ മുഖത്തിന് ഒരു ബ്രൈറ്റ്‌നെസ് ലഭിക്കുകയും...

Read More >>
#lipcare | ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടികൈകൾ ചെയ്‌തുനോക്കൂ ....

Nov 9, 2024 05:10 PM

#lipcare | ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? എങ്കിൽ ഈ പൊടികൈകൾ ചെയ്‌തുനോക്കൂ ....

ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ച് നോക്കിയാലോ...

Read More >>
Top Stories