#beetrootjuice | ബീറ്ററൂട്ട് ജ്യൂസ് വെറുംവയറ്റില്‍ കുടിച്ചു നോക്കൂ ... ഗുണങ്ങൾ

#beetrootjuice |  ബീറ്ററൂട്ട് ജ്യൂസ് വെറുംവയറ്റില്‍ കുടിച്ചു നോക്കൂ ... ഗുണങ്ങൾ
Aug 20, 2024 09:51 AM | By Susmitha Surendran

(truevisionnews.com)  ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ് എന്ന് നമുക്ക് ഏവർക്കും അറിയാം . രക്തം കുറവുള്ളവര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കൂ.

ഇത് രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ രക്തം വര്‍ദ്ധിക്കുന്നതിനുള്ള കഴിവുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് എന്തൊക്കെയെന്ന് നോക്കാം. 

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. 

ശരീരം ക്ലീന്‍ ചെയ്യുന്നു

ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു. 

അകാലവാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല സൗന്ദര്യ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. 

ദഹന പ്രശ്‌നം

ദഹന പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കാരണം നമ്മുടെ ഭക്ഷണ ശീലങ്ങളാണ് പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ദിവസവും ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

പ്രമേഹം കുറക്കുന്നു

പ്രമേഹത്തിന് പൂര്‍ണമായും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതാക്കി. പ്രമേഹം കുറക്കുന്നതിനും ഇതിലൂടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. 

കരളിന് സംരക്ഷണം

കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ബീറ്റ്‌റൂട്ട് കഴിഞ്ഞേ മറ്റു പച്ചക്കറികള്‍ക്ക് സ്ഥാനമുള്ളൂ. ബീറ്റ്‌റൂട്ട് ജ്യൂസ് എന്നും രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ അത് കരളിനെ പരിപോഷിപ്പിക്കുന്നു. 

ഹിമോഗ്ലോബിന്റെ അളവ്

രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. എന്നും ശീലമാക്കുന്നത് നല്ലതാണ്. 

ക്യാന്‍സര്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. ദിവസവും ഭക്ഷണത്തിനു ശേഷം ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കായികോര്‍ജ്ജം

ബീറ്റ്‌റൂട്ട് പച്ചയ്ക്കും ജ്യൂസ് അടിച്ചും പാകം ചെയ്തും കഴിയ്ക്കുന്നത് നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് നല്ലൊരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. 

അല്‍ഷിമേഴ്‌സ്

അല്‍ഷിമേഴ്‌സ് എന്ന മഹാരോഗംവരാതെ നമ്മെ സംരക്ഷിക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുന്നു. പ്രായമായവര്‍ എന്നും രാവിലെ ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. 

#Drink #glass #beetroot #juice #empty #stomach

Next TV

Related Stories
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Jul 8, 2025 04:29 PM

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

Read More >>
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
Top Stories










//Truevisionall