തൃശൂർ: ( www.truevisionnews.com ) റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തില്‍ കല്ലൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
എംബസിയില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍ നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന് സന്ദീപാണ് (36) റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.
സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായും ആശുപത്രിയില്‍ മൃതദേഹങ്ങള്‍ റഷ്യന്‍ മലയാളി അസോസിയേഷന് അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടില്‍ വിവരം ലഭിച്ചു.
ശനി, ഞായര്‍ ദിവസങ്ങള്‍ എംബസി അവധിയായതിനാല്‍ അധികൃതരുടെ അറിയിപ്പ് അടുത്ത ദിവസമേ ലഭിക്കൂ.
#kerala #man #killed #ukraine #shelling #russia