#googlepixel8 | ഇന്ത്യന്‍ മണ്ണില്‍ ഐഫോണ്‍- ഗൂഗിള്‍ കിടമത്സരം; പിക്‌സൽ 8 ഫോണുകൾ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി

 #googlepixel8 | ഇന്ത്യന്‍ മണ്ണില്‍ ഐഫോണ്‍- ഗൂഗിള്‍ കിടമത്സരം; പിക്‌സൽ 8 ഫോണുകൾ ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി
Aug 18, 2024 09:44 AM | By Jain Rosviya

ദില്ലി: (truevisionnews.com)ഗൂഗിളിന്‍റെ പിക്സൽ ഫോണുകൾ ഇന്ത്യയില്‍ നിര്‍മിക്കുന്നു. ഗൂഗിളാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പുതിയ പിക്‌സൽ 9 ഫോണുകൾ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പായായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. പിക്‌സൽ 8 ഫോണുകൾ മാത്രമാണ് ഇന്ത്യയിൽ നിർമിക്കുന്നത്.

പിക്‌സൽ 8, പിക്‌സൽ 8എ ഫോണുകൾ അക്കൂട്ടത്തിൽ ഇല്ല. എക്സിൽ ഗൂഗിള്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇതെക്കുറിച്ച് പറയുന്നത്.

രാജ്യത്ത് നിർമ്മിച്ച ആദ്യ ബാച്ച് പിക്സൽ 8 ഫോണുകൾ പുറത്തിറങ്ങാൻ പോകുന്നുവെന്നായിരുന്നു കമ്പനിയുടെ പോസ്റ്റ്. രാജ്യത്ത് ഏത് കമ്പനിയാണ് ഗൂഗിൾ പിക്സൽ നിർമ്മിക്കുന്നത് എന്നത് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിളിന്‍റെ ആഗോള നിർമാണ പങ്കാളിയായ കോംപൽ (Compal) പിക്‌സൽ 8 മോഡലുകൾക്ക് വേണ്ടി ഇന്ത്യൻ കമ്പനിയായ ഡിക്‌സൺ ടെക്‌നോളജീസുമായി സഹകരിക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

ഈ വർഷം ഒരു കോടി പിക്‌സൽ ഫോണുകൾ നിർമിക്കാനാണ് ഗൂഗിളിന്‍റെ പദ്ധതിയെന്നും റിപ്പോർട്ടുകൾ പറയുന്നു.ഇന്ത്യൻ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിനായാണ് ഇത്തരമൊരു നീക്കം.

കൂടാതെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനും ഈ നീക്കത്തിലൂടെ ഗൂഗിളിന് സാധിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

മറ്റ് പിക്‌സൽ ഫോണുകളുടെ ഉല്പാദനം ഇന്ത്യയിൽ ആരംഭിക്കുമോ എന്നതിൽ വ്യക്തതയില്ല. പുതിയ പിക്‌സൽ 9 ഫോണുകളും ഭാവിയിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചേക്കും.

#google #pixel8 #production #india #begins

Next TV

Related Stories
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

Nov 4, 2024 12:41 PM

#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി...

Read More >>
#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

Oct 28, 2024 01:23 PM

#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍...

Read More >>
Top Stories