#supermoonbluemoon | വരുന്നൂ ആകാശ വിസ്മയം; സൂപ്പർമൂൺ ബ്ലൂ മൂൺ കണ്ടാലോ?

#supermoonbluemoon | വരുന്നൂ ആകാശ വിസ്മയം; സൂപ്പർമൂൺ ബ്ലൂ മൂൺ കണ്ടാലോ?
Aug 17, 2024 11:17 AM | By Susmitha Surendran

(truevisionnews.com)  ചില ആകാശക്കാഴ്ചകൾ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കും. അത്തരത്തിലൊന്നാണ് സൂപ്പർമൂണ്‍ പ്രതിഭാസം. അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 19, അതായത് തിങ്കളാഴ്ച ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ കണ്ടാലോ?

സ്റ്റർജിയൻ മൂൺ എന്നും അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. എന്തുകൊണ്ടാണ് ഇത് സ്റ്റർജിയൻ മൂൺ എന്ന് അറിയപ്പെടുന്നത് എന്നുകൂടി നോക്കാം.

ഈ ദിവസങ്ങളിൽ, അമേരിക്കൻ തദ്ദേശീയ പ്രദേശമായ ഗ്രേറ്റ് ലേക്ക്സിൽ സ്റ്റർജൻ മത്സ്യങ്ങളെ കാണുന്നു. അതിനാൽ, ഈ സമയത്ത് ഉയർന്നുവരുന്ന പൂർണചന്ദ്രനെ സ്റ്റെർജിയോൺ എന്ന് വിളിക്കുന്നു. ചില സ്ഥലങ്ങളിൽ ഇതിനെ ഗ്രെയ്ൻ വൈൽഡ് റൈസ് മൂൺ എന്നും വിളിക്കുന്നുണ്ട്.

എന്താണ് സൂപ്പർമൂൺ?

ചന്ദ്രൻ പൂർണമായിരിക്കുന്ന അതേസമയത്ത് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പർമൂൺ എന്ന് വിശേഷിപ്പിക്കുന്നത്.

അങ്ങനെ സംഭവിക്കുമ്പോൾ, അത് ഒരു സാധാരണ പൗർണ്ണമിയെക്കാൾ അൽപ്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടും.

എന്താണ് ബ്ലൂ മൂൺ?

ഒരു മാസത്തില്‍ തന്നെ രണ്ടാം തവണ കാണുന്ന പൂര്‍ണചന്ദ്രനെയാണ് ബ്ലുമൂണ്‍ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ട് പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ബ്ലൂ മൂൺ ആയിരിക്കും.

ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച്, ശരാശരി രണ്ടര വർഷത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു. യഥാർത്ഥത്തിൽ രണ്ട് തരം ബ്ലൂ സൂപ്പർമൂൺ ഉണ്ട്.

ആദ്യത്തേത് പ്രതിമാസ ബ്ലൂ മൂൺ ആണ്. അതായത് എല്ലാ രണ്ടാമത്തെ ആഴ്‌ചയിലും പൂർണ്ണചന്ദ്രൻ ദൃശ്യമാകും. രണ്ടാമത്തേത് സീസണൽ ബ്ലൂ മൂൺ ആണ്, അതായത് ഒരു സീസണിൽ കാണുന്ന നാല് പൗർണ്ണമികളിൽ മൂന്നാമത്തേത്.

എങ്ങനെ കാണാം?

നാസ പറയുന്നതനുസരിച്ച് തുറസായ സ്ഥലങ്ങളില്‍ നിന്ന് ഇത് എളുപ്പത്തിൽ കാണാൻ കഴിയും. ചന്ദ്രൻ്റെ ഉപരിതലം കാണണമെങ്കിൽ ദൂരദർശിനിയുടെ സഹായം തേടേണ്ടിവരും. മികച്ച കാഴ്ചാനുഭവത്തിന് തെളിഞ്ഞ ആകാശവും വേണം.

#supermoon #blue #moon #rising #august #19

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories










GCC News