#fashion | 'ബ്യൂട്ടി ആന്റ് ക്യൂട്ടി'; ചുവപ്പില്‍ തിളങ്ങി മിയ

#fashion | 'ബ്യൂട്ടി ആന്റ് ക്യൂട്ടി'; ചുവപ്പില്‍ തിളങ്ങി മിയ
Aug 17, 2024 10:16 AM | By Athira V

( www.truevisionnews.com )മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മിയ ജോര്‍ജ്. പലതരത്തിലുള്ള ലുക്കില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

ചുവന്ന കോര്‍ഡ് സെറ്റില്‍ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളാണ് മിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഇന്നര്‍ ടോപ്പും പലാസോ പാന്റും നീളം കൂടിയ ജാക്കറ്റും അടങ്ങിയതാണ് ഈ ഔട്ട്ഫിറ്റ്.

ഗോള്‍ഡന്‍ ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ ടോപ്പിന്റെ കഴുത്തിലും ജാക്കറ്റിലും കാണാം. ഔട്ട്ഫിറ്റിനു മാച്ചിങ്ങായി ഗോള്‍ഡന്‍ കമ്മലുകളും ഹാന്‍ഡ് അക്‌സസറികളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ബോള്‍ഡായിട്ടുള്ള മേക്കപ്പാണ് ഈ സ്‌റ്റൈലിനു നല്‍കിയിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും ഹൈ ലൈറ്റ് ചെയ്തിരിക്കുന്ന ചീക്കും നീട്ടിയെഴുതിയിരിക്കുന്ന കണ്ണുകളുമാണ് മേക്കപ്പില്‍ എടുത്തു പറയേണ്ടത്.

പാരീസ് ഡി ബോട്ടിക്കിന്റെയാണ് ഈ ഔട്ട്ഫിറ്റ്. അഡോര്‍ ബൈ പ്രിയങ്കയുടെയാണ് മിയ അണിഞ്ഞിരിക്കുന്ന അക്‌സസറികള്‍. ശബരിനാഥാണ് താരത്തിന്റെ ആ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. നിങ്ങളുടെ സാന്നിധ്യം തന്നെ ഒരു സ്റ്റേറ്റ്മന്റ് എന്ന ക്യപ്ഷനോടെയാണ് മിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


#fashion #miyageorge #red #coord #set

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall