#WayanadLandslide | മുണ്ടക്കൈ ദുരന്തം: കേരളത്തിന് 10 കോടി കൈമാറി ആന്ധ്രാപ്രദേശ് സർക്കാർ

#WayanadLandslide | മുണ്ടക്കൈ ദുരന്തം: കേരളത്തിന് 10 കോടി കൈമാറി ആന്ധ്രാപ്രദേശ് സർക്കാർ
Aug 16, 2024 09:44 PM | By VIPIN P V

തിരുവനന്തപുരം/അമരാവതി: (truevisionnews.com) മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തിനു സഹായഹസ്തം നീട്ടി ആന്ധ്രാപ്രദേശ്.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാ സർക്കാർ 10 കോടി രൂപ കൈമാറി.

ദുരന്തത്തിനു പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.

ദുരന്തത്തിൽ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.

നേരത്തെ കര്‍ണാടകയും തമിഴ്നാടും കേരളത്തിനു സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ദുരന്തത്തിനിരയായവര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അഞ്ചു കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.

#Mundakaitragedy #AndhraPradesh #government #handed #crores #Kerala

Next TV

Related Stories
#mtpadma |  അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന്

Nov 14, 2024 09:14 AM

#mtpadma | അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന്

കോഴിക്കോട്ടെ വസതിയിൽ പൊതുദർശനത്തിന് ശേഷമാകും...

Read More >>
#KERALARAIN |  സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

Nov 14, 2024 08:51 AM

#KERALARAIN | സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം...

Read More >>
#arrest | ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Nov 14, 2024 07:48 AM

#arrest | ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നെല്ലാം പൊലീസ് അന്വേഷിച്ച്...

Read More >>
Top Stories