#arrest | 3.40 കോടി രൂപയുടെ കള്ള നോട്ടുകളുമായി രണ്ട് പേർ പിടിയിൽ

#arrest | 3.40 കോടി രൂപയുടെ കള്ള നോട്ടുകളുമായി രണ്ട് പേർ പിടിയിൽ
Aug 16, 2024 09:09 AM | By VIPIN P V

ചെന്നൈ: (truevisionnews.com) തമിഴ്നാട് തേനിയില്‍ 3.40 കോടി രൂപയുടെ കള്ള നോട്ടുകളുമായിരണ്ട് പേർ പിടിയിൽ. കേശവൻ, ശേഖർ ബാബു എന്നീ തേനി സ്വദേശികളാണ് പിടിയിലായത്.

യഥാത്ഥ നോട്ടിന്‍റെ കളർ ഫോട്ടോസ്റ്റാറ്റെടുത്താണ് ഇവര്‍ കള്ളനോട്ട് തയ്യാറാക്കിയത്.

തേനി കരുവേൽനായിക്കൻ പെട്ടിയിൽ വാഹന പരിശോധന നടത്തവെയാണ് ആഡംബര കാറില്‍ എത്തിയ കേശവന്‍റെയും,ശേഖർ ബാബുവിന്‍റെയും പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയത്.

വാഹനം പരിശോധിച്ചതോടെ സീറ്റിന് പിന്നിൽ നിന്ന് പെട്ടിയിൽ ഒളിപ്പിച്ച നിലയില്‍ 2000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തി.

ഇതോടെ രണ്ട് പേരുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. ഈ പരിശോധനയില്‍ 3.40 കോടിയുടെ കള്ളനോട്ട്,15 ലക്ഷം രൂപ, ആഡംബര കാറുകള്‍, ഇരുപതിലധികം മൊബൈൽ ഫോണുകൾ എന്നിവയാണ് കണ്ടെത്തിയത്.

വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ പണം ഇരട്ടിപ്പിക്കൽ തട്ടിപ്പ് സംഘത്തിലുള്ളവരെന്ന് വ്യക്തമായി.

ഒരു ലക്ഷം രൂപ നൽകിയാൽ പകരം രണ്ടു ലക്ഷം രൂപയുടെ നോട്ടുകൾ നൽകാമെന്ന് പറഞ്ഞ് നല്ല നോട്ടുകളുമായി കടന്നു കളയുകയാണ് ഇവരുടെ പതിവെന്നും കണ്ടെത്തി.

കേരളത്തിൽ ഇത്തരത്തിൽ നിരവധി ആളുകളിൽ നിന്നും പണം കവർന്നതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.

#Two #people #arrested #fake #notes #worth #crore

Next TV

Related Stories
സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക്  ദാരുണാന്ത്യം

Jun 23, 2025 05:07 PM

സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൗമാരക്കാരി...

Read More >>
യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ -  പ്രിയങ്ക ഗാന്ധി

Jun 23, 2025 04:11 PM

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ - പ്രിയങ്ക ഗാന്ധി

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം- പ്രിയങ്ക...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jun 23, 2025 01:56 PM

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം-രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു...

Read More >>
നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

Jun 23, 2025 09:32 AM

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന്...

Read More >>
Top Stories