#wayanadandslide | ആദ്യത്തെ ആംബുലൻസിൽ ബാപ്പയെത്തി; പിറകെ മാമൻമാരും, ഓളെ മാത്രം എവിടേയും കണ്ടില്ല; ആധി കൂട്ടി അൻസിൽ തിരഞ്ഞത് എട്ട് നാൾ

#wayanadandslide | ആദ്യത്തെ ആംബുലൻസിൽ ബാപ്പയെത്തി; പിറകെ മാമൻമാരും, ഓളെ മാത്രം എവിടേയും കണ്ടില്ല; ആധി കൂട്ടി അൻസിൽ തിരഞ്ഞത്  എട്ട് നാൾ
Aug 16, 2024 08:31 AM | By Athira V

കൽപ്പറ്റ: ( www.truevisionnews.com )വയനാട്ടിലെ ദുരന്തമുഖത്ത് ഉറ്റവരുടേയും ഉടയവരുടേയും നീണ്ട വിലാപങ്ങൾക്കിടയിൽ നിന്ന് പ്രതീക്ഷ മങ്ങാതെ ഒരു അതിജീവനത്തിൻ്റെ പ്രണയകഥ. ചൂരൽമല സ്വദേശിയായ പെൺസുഹൃത്തിനെ മൃതദേഹങ്ങൾക്കിടയിൽ എട്ടു ദിവസമാണ് നെല്ലിമുണ്ട സ്വദേശി അൻസിൽ തെരഞ്ഞെത്.

സുഹൃത്തിന്റെ ബന്ധുക്കളുടെ ചേതനയറ്റ ശരീരം കണ്ടതോടെ അൻസിൽ ആകെ നിരാശനായി. ജീവന് തുല്യം സ്നേഹിക്കുന്ന അവളെ ക്യാംപിൽ കണ്ടത്തോടെയാണ് മുഖം തെളിഞ്ഞത്.

കുറേ ദിവസങ്ങൾ ദുരന്തബാധിത പ്രദേശങ്ങളിൽ താമസിച്ചു തെരച്ചിൽ നടത്തിയെന്ന് അൻസിൽ പറയുന്നു. അവസാന ദിവസം വരെ നിന്നു. കയ്യും തലയുമില്ലാതെയായിരുന്നു മൃതദേഹങ്ങൾ എത്തിക്കൊണ്ടിരുന്നത്. അത് കൂടുതൽ പേടി തോന്നിപ്പിച്ചു. പ്രണയിക്കുന്ന പെൺകുട്ടിയെ കാണാൻ തന്നെയാണ് എത്തിയത്. ഫിദ എന്നാണ് അവളുടെ പേര്.

ചൂരൽമല ഭാ​ഗത്തായിരുന്നു അവളുടെ കുടുംബത്തിന്റെ താമസം. ഓളുടെ ബാപ്പ മരണപ്പെട്ടു, ഓളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. അവൾക്കെന്തെങ്കിലും പറ്റിയോ എന്നറിയാനായിരുന്നു ഇവിടെ നിന്നത്-അൻസിൽ പറയുന്നു.

ആദ്യത്തെ രണ്ടു ദിവസം അവളുടെ ബാപ്പയുടെ മൃതദേഹം എത്തിച്ചു. പിന്നിലുണ്ടായിരുന്ന മൃതദേഹങ്ങളിൽ അമ്മാവൻമാരേയും കൊണ്ടുവന്നു. കയ്യും കാലുമൊന്നും ഉണ്ടായിരുന്നില്ല അവർക്കൊന്നും.

പക്ഷേ മുഖം കണ്ടപ്പോൾ ഏകദേശം തിരിച്ചറിഞ്ഞു. എല്ലാവരും ഒരു വീട്ടിലുണ്ടായിരുന്നവരാണ്. അവരെല്ലാവരും മരണപ്പെട്ടു. പെൺസുഹൃത്തിന്റെ ബാപ്പയെ കാണിച്ചു തന്നത് കൂടെയുണ്ടായിരുന്ന സുഹൃത്താണ്. ഇനി അവളും കൂടെ മരിച്ചുപോയോ എന്നായിരുന്നു പിന്നീടുള്ള ആധി.

അതിനിടയിൽ എട്ടു ദിവസത്തിനു ശേഷം ക്യാമ്പിൽ നിന്ന് സുഹൃത്താണ് ഫിദയെ കാണിച്ചുതന്നത്. ക്യാമ്പിൽ പോയപ്പോൾ അവളെപ്പോലെ ഒരു പെൺകുട്ടിയെ കണ്ടു. ചോദിച്ചറിഞ്ഞപ്പോൾ ആള് ഇതുതന്നെയാണ്. ഫോട്ടോ കണ്ട ഓർമ്മയുണ്ടായിരുന്നുവെന്ന് അൻസിലിന്റെ സുഹൃത്ത് പറയുന്നു. പെൺസുഹൃത്തിനെ കണ്ടെത്തുന്നത് വരെ അൻസിൽ നിശബ്ദനായിരുന്നു.

ആരോടും മിണ്ടാതെ ഒരിടത്ത് പോയിരിക്കും. മൃതദേഹങ്ങൾ തെരയലൊക്കെയാണ് പണിയെന്നും സുഹൃത്ത് പറയുന്നു. ക്യാമ്പിലുണ്ടെന്ന് അറിഞ്ഞതോടെ പോയി കണ്ടു. ബാപ്പ മിസ്സിങ്ങാണെന്ന് അവൾ പറഞ്ഞെങ്കിലും മരിച്ചത് അറിഞ്ഞിരുന്നില്ല. പിന്നീട് മരിച്ചെന്ന് അറിയിച്ചു.

ഇപ്പോഴും ഇവിടെ മൃതദേഹങ്ങൾ എത്തുന്നുണ്ട്. പക്ഷേ ശരീര ഭാ​ഗങ്ങളും അസ്ഥികളുമാണ്. കൂടപ്പിറപ്പുകൾ ഉൾപ്പെടെ പലരും പോയി. നിലവിൽ ഇവിടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിലിൽ തുടരുകയാണെന്നും അൻസിൽ പറഞ്ഞു.

#ansil #native #nellimunda #found #his #girlfriend #native #churalmala #among #dead #bodies #eight #days

Next TV

Related Stories
#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

Dec 24, 2024 05:34 PM

#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

തീപിടുത്തത്തിൽ കടയ്ക്ക് അഞ്ച് ലക്ഷത്തിനടുത്ത് നാശനഷ്ടമുണ്ടായെന്നാണ്...

Read More >>
#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Dec 24, 2024 04:52 PM

#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

സ്ത്രീകളടക്കം പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ...

Read More >>
#CyberFraudCase | 'സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ

Dec 24, 2024 04:14 PM

#CyberFraudCase | 'സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...

Read More >>
#VShivankutty |  കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല - വി. ശിവൻകുട്ടി

Dec 24, 2024 04:09 PM

#VShivankutty | കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല - വി. ശിവൻകുട്ടി

2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം...

Read More >>
#Shanojmurdercase | വടിവാൾ ഉപയോഗിച്ച് വെട്ടി; ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

Dec 24, 2024 04:04 PM

#Shanojmurdercase | വടിവാൾ ഉപയോഗിച്ച് വെട്ടി; ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

ഒന്നാംപ്രതി പ്രശാന്തും രണ്ടാം പ്രതി പൊടിയനും അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട...

Read More >>
Top Stories