#PAKvsBAN | കൊവിഡിനുശേഷം ആദ്യം, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് അടച്ചിട്ട വേദിയില്‍ നടത്താന്‍ പാകിസ്ഥാൻ; കാരണം അറിയാം

#PAKvsBAN | കൊവിഡിനുശേഷം ആദ്യം, ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് അടച്ചിട്ട വേദിയില്‍ നടത്താന്‍ പാകിസ്ഥാൻ; കാരണം അറിയാം
Aug 15, 2024 10:29 AM | By VIPIN P V

കറാച്ചി: (truevisionnews.com) ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അടച്ചിട്ട വേദിയിൽ നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനം.

കാണികളെ കറാച്ചിയിലെ സ്‌റ്റേഡിയത്തിലേക്ക് അനുവദിക്കില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായി സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാലാണ് തീരുമാനം.

ഈ മാസം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ നിശ്ചയിച്ച മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന നിർത്തിവെച്ചു.

നേരത്തേ ടിക്കറ്റ് വാങ്ങിവെച്ചവർക്ക് പണം തിരികെ നൽകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. കാണികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് പാക് ബോര്‍ഡ് വ്യക്തമാക്കി.

ഈ മാസം 21 ന് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ചാമ്പ്യൻസ് ട്രോഫി നടക്കുന്ന കറാച്ചി, ലാഹോര്‍, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവൃത്തിക്കായി ഏതാണ്ട് 17 ബില്യൺ രൂപയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെലവഴിക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലോ ശ്രീലങ്കയിലോ വച്ച് നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

ഇക്കാര്യത്തില്‍ ഐസിസി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പാകിസ്ഥാൻ ടീം: ഷാൻ മസൂദ് (ക്യാപ്റ്റൻ), അബ്ദുല്ല ഷഫീഖ്, ബാബർ അസം, മുഹമ്മദ് ഹുറൈറ, സയിം അയൂബ്, സൗദ് ഷക്കീൽ, ആഘ സൽമാൻ, കമ്രാൻ ഗുലാം, ആമർ ജമാൽ, മുഹമ്മദ് റിസ്വാൻ, സർഫറാസ് അഹമ്മദ്, മിർ ഹംസ, അബ്രാർ അഹമ്മദ്, മുഹമ്മദ് അലി. , നസീം ഷാ, ഷഹീൻ അഫ്രീദി.

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ബംഗ്ലാദേശ് ടീം: നജ്മുൽ ഹൊസൈൻ ഷാന്‍റോ, മഹ്മൂദുൽ ഹസൻ ജോയ്, സക്കീർ ഹസൻ, ഷാദ്മാൻ ഇസ്ലാം, മോമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ കുമാർ ദാസ്, മെഹിദി ഹസൻ മിറാസ്, തൈജുൽ ഇസ്ലാം, നയീം ഹസൻ, നഹിദ് ഇസ്ലാം റാണ, ഷോരിഫുൾ ഇസ്ലാം, ഹസൻ മഹ്മൂദ്, ടസ്കിൻ അഹമ്മദ്, സയ്യിദ് ഖാലിദ് അഹമ്മദ്.

#First #post #Covid #Pakistan #play #secondTest #Bangladesh #closed #doors #reason

Next TV

Related Stories
കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

Jul 6, 2025 01:21 PM

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

ഫിഫ ക്ലബ് ലോക കപ്പിൽ ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
Top Stories










//Truevisionall