( www.truevisionnews.com ) ഓണക്കാലം ഫാഷന്റെ കൂടി കാലമാണ്. മലയാളത്തനിമയുള്ള കസവു വസ്ത്രങ്ങളിൽ ഫാഷൻ വിരിയുന്ന കാലം. ഓരോ ഓണക്കാലത്തും കസവു വസ്ത്രങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകൾ എത്താറുണ്ട്. എത്രയോ സമയമെടുത്താണ് ഓരോ ഡിസൈനുകളും പിറവിയെടുക്കുന്നത്.
അത്തരത്തില്‍ ഒരു ഡിസൈൻ പിറന്നതിന്റെ പിന്നിലെ കഥയും ഇത്തവണ ഓണത്തിനു കസവ് സാരിയിൽ തയാറാക്കിയ പുതിയ ഡിസൈനും പരിചയപ്പെടുത്തുകയാണ് സരിത ജയസൂര്യ. ഇക്കുറി ഓണത്തിനു കസവുസാരിയിൽ ഏത് ഡിസൈൻ വരയ്ക്കണമെന്ന് ആലോചിച്ചിരിക്കുന്ന സരിതയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്.
എന്തെങ്കിലും കിട്ടിയോ എന്ന് ചോദിക്കുന്ന ജയസൂര്യയും വിഡിയോയിലുണ്ട്. ഒടുവിൽ മലയാളിയുടെ ഗൃഹാതുരസ്മരണയിൽ നിന്ന് കസവുസാരിയിൽ മനോഹരമായ പൂക്കളം ഡിസൈൻ ചെയ്തെടുക്കുന്നതാണ് വിഡിയോ.
‘ഓണക്കാലത്ത് വീട്ടുമുറ്റത്തുനിന്നു തന്നെയുള്ള പൂക്കൾ പറിച്ച് പൂക്കളം ഒരുക്കുന്ന പതിവുണ്ടായിരുന്നു. ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾകൊണ്ട് വൃത്താകൃതിയിൽ തീർക്കുന്ന പൂക്കളമാണ് അതിൽ ഏറ്റവും പ്രധാനം.
ആ നാളുകളിലെ സന്തോഷകരമായ ഓർമകളിൽ നിന്നാണ് ഞങ്ങളുടെ ഓണം എഡിറ്റ് 2024 പിറന്നത്. പരമ്പരാഗത കേരളസാരി, ലെഹങ്ക, സൽവാർ എന്നിവയിൽ ചെമ്പരത്തി ഇതളുകൾ ഡിസൈൻ ചെയ്തതാണ് ഇത്തവണ ഞങ്ങളുടെ ഓണം കളക്ഷൻ.’– എന്ന കുറിപ്പോടെയാണ് പുതിയ ഡിസൈനിനെ സരിത ജയസൂര്യ പരിചയപ്പെടുത്തുന്നത്.’– എന്നകുറിപ്പോടെയാണ് സരിത വിഡിയോ പങ്കുവച്ചത്. ഇതിനോടകം തന്നെ വിഡിയോ നിരവധിപേർ കണ്ടുകഴിഞ്ഞു.
#sarithajayasurya #designer #saree #collection #onam