#straydog | തിരിഞ്ഞ് ഓടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണു; വനിതാ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകൾ

#straydog |  തിരിഞ്ഞ് ഓടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണു; വനിതാ ഡോക്ടറെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകൾ
Aug 13, 2024 02:03 PM | By Athira V

തൃശൂര്‍: ( www.truevisionnews.com )മാള അഷ്ടമിച്ചിറയില്‍ വനിത ദന്തഡോക്ടര്‍ക്ക് തെരുവ് നായ്ക്കളുടെ ആക്രമണം. അഷ്ടമിച്ചിറ സ്വദേശിയായ പാര്‍വതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപമായിരുന്നു സംഭവം.

ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ പിന്‍വശത്താണ് പാര്‍വതിയുടെ വീട്. ഉച്ചയ്ക്ക് ക്ലിനിക്കില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പോവുകയായിരുന്നു പാര്‍വതി. ഈ സമയത്താണ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് പാര്‍വതിയെ ആക്രമിച്ചത്. നായ്ക്കള്‍ വരുന്നത് കണ്ടു ഭയന്ന പാര്‍വതി പുറകോട്ട് വീണു.

വീണുകിടന്നിരുന്ന ഡോക്ടറെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. രണ്ടു തുടകളിലും കൈകളിലും കടിയേറ്റു. വീഴ്ചയില്‍ ഡോക്ടറുടെ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.

തക്ക സമയത്ത് പമ്പിലെ ജീവനക്കാര്‍ വന്നതിനാല്‍ ആണ് തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പാര്‍വതി പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

#stray #dog #attack #thrissur

Next TV

Related Stories
മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ തീരുമാനം

Jul 10, 2025 12:25 PM

മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ തീരുമാനം

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം, ബിന്ദുവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭയോഗ...

Read More >>
 ജാഗ്രത പാലിക്കണം ; കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ

Jul 10, 2025 11:50 AM

ജാഗ്രത പാലിക്കണം ; കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ

കൊല്ലത്ത് മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം; കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍

Jul 10, 2025 11:24 AM

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം; കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം, കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് ...

Read More >>
വിസി പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല, മുറിയിൽ കയറി റജിസ്ട്രാര്‍; സർവകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധത്തിന് സാധ്യത

Jul 10, 2025 11:18 AM

വിസി പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല, മുറിയിൽ കയറി റജിസ്ട്രാര്‍; സർവകലാശാല ആസ്ഥാനത്ത് വൻ പ്രതിഷേധത്തിന് സാധ്യത

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല...

Read More >>
Top Stories

//Truevisionall