Health | സോറിയാസിസ് രോഗത്തെ എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍ ഇങ്ങനെ

Health |  സോറിയാസിസ് രോഗത്തെ എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങള്‍ ഇങ്ങനെ
Aug 13, 2024 10:50 AM | By ShafnaSherin

(truevisionnews.com)ചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്ന രോഗാവസ്ഥയാണ് സോറിയാസിസ്. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്.

ഇത് സാധാരണയായി കൈമുട്ടുകൾ, കാൽമുട്ടുകൾ, തലയോട്ടി എന്നിവയിൽ പ്രത്യക്ഷപ്പെടുന്നു, എന്നാൽ ഇത് ശരീരത്തിൽ എവിടെയും ഉണ്ടാകാം. സന്ധി വേദന (സോറിയാറ്റിക് ആർത്രൈറ്റിസ്) ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി സോറിയാസിസ് ബന്ധപ്പെട്ടിരിക്കുന്നു.

ചര്‍മ്മത്തില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും ശല്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

നഖങ്ങളില്‍ നിറവ്യത്യാസം, ചെറിയ കുത്തുകള്‍, കേട് എന്നിവയും ചിലരില്‍ കാണാം. തൊലി വല്ലാതെ വരണ്ടുപോവുകയും ഇതിനിടയില്‍ വിള്ളല്‍ വന്ന് രക്തം വരികയും ചെയ്യുന്നത്, തൊലിപ്പുറത്ത് പൊള്ളുന്നത് പോലുള്ള അനുഭവം, ചൊറിച്ചില്‍, വേദന എന്നിവ അനുഭവപ്പെടുന്നതൊക്കെ ഇതിന്‍റെ ലക്ഷണമാകാം.

സന്ധികളില്‍ വീക്കമോ വേദനയോ അനുഭവപ്പെടുന്നതും നഖങ്ങളില്‍ വിള്ളലോ പൊട്ടലോ തുടര്‍ച്ചയായി ഉണ്ടാകുന്നതും ചിലരില്‍ രോഗ ലക്ഷണമാകാം. സോറിയാസിസ് രോഗത്തിന്‍റെ ക്യത്യമായ കാരണങ്ങള്‍ ഇന്നും വ്യക്തമല്ലെങ്കിലും പ്രതിരോധ സംവിധാനത്തിന്‍റെ തകരാറും ജനിതക ഘടകങ്ങളുമെന്നാണ് പൊതുവേ കരുതുന്നത്.

സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ഏത് പ്രായക്കാരെയും ഏത് തരം ചര്‍മ്മമുള്ളവരെയും ഇത് ബാധിക്കാം. സോറിയാസിസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. സോറിയാസിസ് വീണ്ടും ആവര്‍ത്തിക്കുന്ന രോഗമായതിനാല്‍ തുടര്‍ചികിത്സയും പരിചരണവും അനിവാര്യമാണ്. സോറിയാസിസിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ ചികിത്സാരീതികള്‍ ലഭ്യമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

#psoriasis #diagnosed #Symptoms #follows

Next TV

Related Stories
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
Top Stories