#DeepikaPadukone | സബ്യസാചിയുടെ ഫ്‌ളോറല്‍ കുർത്തയിൽ തിളങ്ങി ദീപിക പദുക്കോൺ; വീഡിയോ വൈറല്‍

#DeepikaPadukone | സബ്യസാചിയുടെ ഫ്‌ളോറല്‍ കുർത്തയിൽ തിളങ്ങി ദീപിക പദുക്കോൺ; വീഡിയോ വൈറല്‍
Aug 12, 2024 03:26 PM | By ADITHYA. NP

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് ദീപ്‌വീര്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പുത്തന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ ഫ്‌ളോറല്‍ കുർത്തയിലാണ് താരം ഇത്തവണ തിളങ്ങിയത്.


ഗര്‍ഭകാലത്ത് ധരിക്കാന്‍ അനുയോജ്യമായ വസ്ത്രമാണ് ദീപികയ്ക്കായി സബ്യസാചി ഡിസൈന്‍ ചെയ്തത്. പച്ച നിറത്തിലുള്ള സില്‍ക്ക് കുര്‍ത്തയില്‍ പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ വര്‍ക്കുകളാണ് വരുന്നത്.

കോളർ നെക്‌ലൈന്‍, ഫുൾ സ്ലീവ്, സൈഡ് സ്ലിറ്റ് എന്നിവയാണ് കുര്‍ത്തയുടെ പ്രത്യേകതകള്‍.അതേസമയം 'കല്‍ക്കി 2898 എഡി' ആണ് താരത്തിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിന് കറുപ്പ് നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ എത്തിയ ദീപികയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.

സ്‌റ്റേജില്‍ നിന്നിറങ്ങാന്‍ ദീപികയെ സഹായിക്കുന്ന പ്രഭാസിനേയും റാണ ദഗ്ഗുബാട്ടിയേയുമൊക്കെ വീഡിയോകളില്‍ കാണാമായിരുന്നു. മുൻവശത്ത് വൈഡ് സ്ട്രാപ്പോടു കൂടിയ സ്ലിം ഫിറ്റ് ഡ്രസാണ് ദീപിക ധരിച്ചത്.

പ്രശസ്ത ഡിസൈനർ ഹൗസായ ലോവിൽനിന്നുള്ളതാണ് ദീപികയുടെ ഈ ഔട്ട്ഫിറ്റ്. 1,14,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

#DeepikaPadukone #dazzles #floral #kurta #Sabyasachi #video #went #viral

Next TV

Related Stories
#AishwaryaLakshmi  |  വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

Sep 17, 2024 05:43 PM

#AishwaryaLakshmi | വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

ഫാഷന് രംഗത്തും താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള് സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്...

Read More >>
#fashion | ഗോള്‍ഡന്‍ വര്‍ക്കിൽ തീർത്ത സാരിയിൽ സുന്ദരിയായി ജാൻവി

Sep 13, 2024 06:14 PM

#fashion | ഗോള്‍ഡന്‍ വര്‍ക്കിൽ തീർത്ത സാരിയിൽ സുന്ദരിയായി ജാൻവി

പ്രൊമോഷന്റെ ഭാഗമായി കാഞ്ചീവരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്...

Read More >>
#fashion | മരതകകല്ലിന്റെ മാറ്റ്, പേസ്റ്റല്‍ ഗ്രീന്‍ സാരി, പുതിയ പോസ്റ്റുമായി നവ്യനായര്‍

Sep 8, 2024 11:14 AM

#fashion | മരതകകല്ലിന്റെ മാറ്റ്, പേസ്റ്റല്‍ ഗ്രീന്‍ സാരി, പുതിയ പോസ്റ്റുമായി നവ്യനായര്‍

പേസ്റ്റല്‍ ഗ്രീന്‍ വിത്ത് പിങ്ക് ഷെയ്ഡിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ഇവർ ഷെയര്‍...

Read More >>
#SamyuktaMenon  | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

Sep 3, 2024 08:48 AM

#SamyuktaMenon | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

|തന്വ എന്ന ക്ലോത്തിങ്ങ് ബ്രാന്‍ഡാണ് സാരി സ്‌റ്റൈല്‍...

Read More >>
#fashion | രാധയായി തമന്ന; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങള്‍

Aug 29, 2024 01:57 PM

#fashion | രാധയായി തമന്ന; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങള്‍

ഇപ്പോഴിതാ ജന്മാഷ്ടമിയോടനുബന്ധിച്ച് താരം നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍...

Read More >>
Top Stories