#Health | ബദാം തൊലിയോടെ കഴിക്കുന്നതാണോ ഇല്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്?

#Health | ബദാം തൊലിയോടെ കഴിക്കുന്നതാണോ ഇല്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്?
Aug 12, 2024 01:55 PM | By ShafnaSherin

(truevisionnews.com)പോഷകങ്ങളുടെ കലവറയായ ഒരു നട്സാണ് ബദാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയൊക്കെ ബദാമില്‍ അടങ്ങിയിരിക്കുന്നു. ബദാം കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടാം.

ചിലര്‍ക്ക് ബദാം തൊലിയോടെ കഴിക്കുന്നതിനോട് താല്‍പര്യമില്ല. ശരിക്കും ബദാം തൊലിയോടെ കഴിക്കുന്നതാണോ തൊലിയില്ലാതെ കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്? ഇതിന്‍റെ ഉത്തരം പോഷകാഹാര ഗുണങ്ങൾ, രുചി, വ്യക്തിഗത മുൻഗണനകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ബദാമിന്‍റെ തൊലിയില്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ഈ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും വിശപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

കൂടാതെ ബദാമിന്‍റെ തൊലിയില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. എന്നാല്‍ ചിലര്‍ക്ക് തൊലി കളഞ്ഞ ബദാം കഴിക്കുന്നതാകും പെട്ടെന്ന് ദഹിക്കാന്‍ നല്ലത്.

ചിലര്‍ക്ക് ബദാമിന്‍റെ തൊലിയുടെ രുചി ഇഷ്ടപ്പെടണമെന്നുമില്ല. ഇവയെല്ലാം വ്യക്തിഗത ഇഷ്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തായാലും പോഷക ഗുണങ്ങൾ അനുസരിച്ചാണെങ്കില്‍ ബദാമിന്‍റെ തൊലിയില്‍ നിന്നും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ലഭിക്കുമെന്നതിനാല്‍ ബദാം തൊലിയോടെ കഴിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.

ബദാം ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും.

തലമുടി കൊഴിച്ചിലിനെതിരെ പോരാടാനും ഇത് നിങ്ങളെ സഹായിക്കും.ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#food #eating #almonds #without #skin #better #health

Next TV

Related Stories
കൊളസ്‌ട്രോൾ ഉള്ളവർ വെളുത്തുള്ളി കഴിക്കാറുണ്ടോ? എന്നാൽ  ഇത് അറിയാതെ പോകരുത് ...

May 15, 2025 04:10 PM

കൊളസ്‌ട്രോൾ ഉള്ളവർ വെളുത്തുള്ളി കഴിക്കാറുണ്ടോ? എന്നാൽ ഇത് അറിയാതെ പോകരുത് ...

വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Read More >>
  വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

May 12, 2025 03:16 PM

വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്...

Read More >>
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
Top Stories










Entertainment News