#CPI | വീണ്ടും തർക്കം; സിപിഎം സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസത്തിന് ഒരുങ്ങി സിപിഐ

#CPI | വീണ്ടും തർക്കം; സിപിഎം സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസത്തിന് ഒരുങ്ങി സിപിഐ
Aug 12, 2024 09:10 AM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) മുന്നണി ധാരണ ലംഘിച്ചതിന്‍റെ പേരിൽ പത്തനംതിട്ടയിൽ വീണ്ടും സിപിഎം - സിപിഐ തർക്കം രൂക്ഷമാകുന്നു.

അടൂർ നഗരസഭയിലെ സിപിഎം സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസത്തിന് ഒരുങ്ങുകയാണ് സിപിഐ. എൽഡിഎഫ് സംസ്ഥാന നേതൃത്വത്തിനും സിപിഐ ഇതു സംബന്ധിച്ച പരാതി നൽകും.

തദ്ദേശ സ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങൾ വീതം വയ്ക്കുന്നതിന്‍റെ പേരിൽ കുറെകാലമായി ജില്ലയിൽ സിപിഎം - സിപിഐ തർക്കമുണ്ട്.

അടൂർ നഗരസഭയിൽ ഇടതുമുന്നണിയിലെ ധാരണപ്രകാരം സിപിഐ നേതാവ് ഡി സജി അധ്യക്ഷപദം ഒഴിഞ്ഞ് സിപിഎമ്മിന് നൽകിയിരുന്നു.

എന്നാൽ അതേകാലയളവിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ സിപിഎമ്മിലെ റോണി പാണംതുണ്ടിലും ഒഴിയേണ്ടതായിരുന്നു. എന്നാൽ ഒന്നരവർഷമായിട്ടും സിപിഎം പദവി വിട്ടുകൊടുത്തിട്ടില്ല.

സിപിഐ നേതൃത്വം പലവട്ടം സിപിഎം നേതാക്കളെ കണ്ടെങ്കിലും പരിഹാരമായില്ല. എത്രയും വേഗം റോണി സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരാൻ തീരുമാനമെടുക്കുമെന്ന് സിപിഎമ്മിനെ സിപിഐ അറിയിച്ചുകഴിഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ വീതംവെയ്പ്പിലും സിപിഎം - സിപിഐ തർക്കം രൂക്ഷമായിരുന്നു. ഒടുവിൽ എൽഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തർക്കം പരിഹരിച്ചത്.

#argument #CPI #prepares #no #confidence #motion #CPM #StandingCommitteeChairman

Next TV

Related Stories
#VDSatheesan  |  എവിടെയാണ് ഈ കണക്കുകള്‍ തയാറാക്കിയത്? 'വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു' -വിഡി സതീശന്‍

Sep 17, 2024 11:11 AM

#VDSatheesan | എവിടെയാണ് ഈ കണക്കുകള്‍ തയാറാക്കിയത്? 'വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർന്നു' -വിഡി സതീശന്‍

എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്‌റുമുള്‍പ്പടെയുള്ള ആളുകളാണ് എച്ച്എംഎലുമായി സംസാരിച്ച് ഇതിനുള്ള സ്ഥലം...

Read More >>
#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

Sep 12, 2024 04:31 PM

#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

പാർട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ...

Read More >>
#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

Sep 9, 2024 12:46 PM

#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

ഇത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് സമ്മതിച്ച് എഡിജിപി രംഗത്തെത്തി. സർക്കാരിനെ...

Read More >>
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
Top Stories