( www.truevisionnews.com )മുഖത്തെ കറുത്ത പാടുകളാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം.
അമിതമായി വെയില്‍ കൊള്ളുന്നത്, മുഖക്കുരു മൂലം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടാകാം. മുഖത്തെ ഇത്തരം കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
കറ്റാർവാഴ ജെല്‍
മുഖത്തെ കറുത്ത പാടുകളെ അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി കറ്റാർവാഴ ജെല്‍ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
നാരങ്ങാ- തേന്‍
നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.
ഓറഞ്ച് ഫേസ് പാക്ക്
മൂന്ന് ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുക. ശേഷം രണ്ട് ടീസ്പൂൺ ഓറഞ്ച് പീൽ പൗഡറും രണ്ട് ടീസ്പൂൺ തൈരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
പപ്പായ ഫേസ് പാക്ക്
നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ ഇത് പരീക്ഷിക്കാം.
തക്കാളി നീര്
മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് തക്കാളി നീര് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
കോഫി
മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാന്‍ കോഫി കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
#home #made #remedies #dark #spots #skin