മുംബൈ: ( www.truevisionnews.com ) ഓട്ടോറിക്ഷയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെൺകുട്ടിക്ക് രക്ഷയൊരുക്കി യുവതി. പരസ്യക്കമ്പനിയിൽ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് സിനിമാസ്റ്റൈലിൽ പെൺകുട്ടിക്ക് സുരക്ഷാ കവചം തീർത്തത്.
ഓഷിവാരയിലാണ് സംഭവം. ഓഷിവാരയിലെ ശ്രീജി ഹോട്ടൽ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാർ ബസാറിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നു യുവതി.
ആദർശ് നഗർ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോഴാണ് അടുത്തുള്ള ഓട്ടോയിൽ നിന്ന് പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്. യുവതി ഇറങ്ങിച്ചെന്ന് പെൺകുട്ടിയെ തന്റെ ഓട്ടോയിലേക്ക് വലിച്ചുകയറ്റി ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് പോയി.
അക്രമി അവരെ പിന്തുടർന്നു. ആദ്യം കേസെടുക്കാൻ പൊലീസ് തയാറായില്ല. കേസ് റജിസ്റ്റർ ചെയ്യാൻ വന്ന തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവർ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങൾ റെക്കോർഡ് ചെയ്ത് പെൺകുട്ടി സമൂഹമാധ്യമത്തിൽ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ സംഭവം ചർച്ചയായി.
#woman #rescues #girl #beaten #boyfriend #auto #mumbai #police #inaction