തിരുവല്ലം: (truevisionnews.com) സ്കൂട്ടര്‍ നിയന്ത്രണംവിട്ട് ബൈപ്പാസിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യാത്രികന് മരിച്ചു.
ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ശംഖുമുഖം കണ്ണാന്തുറ തൈവിളാകം പുരയിടത്തില്‍ മത്സ്യത്തൊഴിലാളിയായ ലോറന്‍സ് (56) ആണ് മരിച്ചത്.
ലോറന്‍സിന്റെ ഭാര്യ ബേബി(52)ക്കാണ് പരിക്കേറ്റത്. ഇവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
തിരുവല്ലം കോവളം ബൈപ്പാസില്‍ വാഴമുട്ടം സിഗ്നലിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് അപകടം.
ഇവരുടെ മൂത്ത മകന്റെ ഭാര്യ റോജി താമസിക്കുന്നത് തമിഴ്നാട് വള്ളവിളയാണ്. ഇവര്‍ക്ക് വേണ്ടി മീനും വാങ്ങി പോകവെയാണ് അപകടത്തില്‍പ്പെട്ടത്.
യാത്രക്കിടയില്‍ ഇവരുടെ സ്കൂട്ടര്‍ നിയന്ത്രണം തെറ്റി ബൈപ്പാസിലെ ഡിവൈഡറിലില് ഇടിച്ച് മറിഞ്ഞു.
റോഡില്‍ തെറിച്ചുവീണ ലോറന്‍സിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ തിരുവല്ലം പോലീസില്‍ അറിയിച്ചു.
പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ലോറന്‍സ് മരിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പോലീസ് കേസെടുത്തു. മക്കള്‍: ജിഫിന് (സൈനികന്), ജിജിന്.
#Passenger #dies #outofcontrol #scooter #hits #divider #injured