#WayanadLandslide | വയനാട്ടിൽ ഉരുൾപ്പൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ അഞ്ച് അംഗ വിദഗ്ധ സംഘം എത്തും

#WayanadLandslide | വയനാട്ടിൽ ഉരുൾപ്പൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ അഞ്ച് അംഗ വിദഗ്ധ സംഘം എത്തും
Aug 10, 2024 09:29 PM | By VIPIN P V

കൽപ്പറ്റ : (truevisionnews.com) വയനാട് ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി.

അഞ്ചു പേർ അടങ്ങുന്ന വിദഗ്ധ സംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങൾ സന്ദർശിക്കും.

കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിൽ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിച്ചതെന്നും വയനാട്ടിൽ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു.

തിരച്ചിൽ, കെട്ടിടാവശിഷ്ടം നീക്കൽ, ക്യാംപുകൾ തുടരാനുള്ള സഹായം എന്നിവ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പുനർനിർമ്മാണം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ സഹായം നൽകുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.

പ്രദേശം സന്ദ‍ര്‍ശിച്ച് ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഉരുൾപ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളിൽ കൂടുതൽ കൃത്യമായ കണക്കുകൾ ഉൾപെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നൽകും.

ജനകീയ തെരച്ചിൽ നാളെ നടത്തും. മറ്റ് തിരച്ചിലും ഉണ്ടാകും.

തിങ്കളാഴ്ച ഡൗൺസ്ട്രീം കേന്ദ്രീകരിച്ച് പൂർണ തിരച്ചിലുണ്ടാകുമെന്നും വയനാട്ടിലെ ഉരുൾപ്പൊട്ടൽ മേഖലയിൽ തുടരുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.

വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി

വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്.

ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.

വയനാട് സന്ദ‍ര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി.

മുൻ നിശ്ചയിച്ചതിനേക്കാൾ2 മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവിട്ടതിന് ശേഷമാണ് മോദിയുടെ മടക്കം.

#five #member #expert #team #reach #Churalmala #Mundakai #Samlimattam #areas #landslides #occurred #Wayanad

Next TV

Related Stories
#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

Nov 14, 2024 09:50 PM

#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടി...

Read More >>
#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

Nov 14, 2024 09:37 PM

#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും...

Read More >>
 #EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

Nov 14, 2024 09:19 PM

#EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി...

Read More >>
#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

Nov 14, 2024 08:39 PM

#sexualassault | സ്കൂൾ വിട്ട് വരികയായിരുന്ന കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം; 34കാരൻ അറസ്റ്റിൽ

സിസിടിവി കാമറകൾ, വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകൾ എന്നിവ പരിശോധിച്ച് ഏറെ പരിശ്രമത്തിന് ഒടുവിലാണ് പ്രതി...

Read More >>
#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

Nov 14, 2024 08:22 PM

#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് നല്‍കിയ സൂപ്രണ്ടിന് നല്‍കിയ...

Read More >>
Top Stories