#SureshGopi | 'ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്, വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി' - കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

#SureshGopi | 'ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്, വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി' - കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി
Aug 10, 2024 07:27 PM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി.

ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്.

വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. യോ​ഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരി​ഗണിക്കപ്പെടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

നേരത്തെ, തീരുമാനിച്ചതിൽ നിന്നും വ്യത്യസ്ഥമായി സെന്റ് ജോസഫ് സ്കൂളിലാണ് സന്ദർശനം നടത്തിയത്. അവിടെ ദുരന്തബാധിതരെ കണ്ടു.

ഡോക്ടർമാരും നേഴ്സും ഉൾപ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചതായും സുരേഷ് ​ഗോപി പറഞ്ഞു. കൂടുതൽ സമയവും ദുരന്തമേഖലയിൽ മോദി ചിലവഴിച്ചെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേസമയം, വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു.

എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്.

ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.

വയനാട് സന്ദ‍ര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി. കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിത‍ര്‍ക്ക് നൽകും.

ദുരിതബാധിത‍ര്‍ക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തക‍ര്‍ന്നത്. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ യോഗത്തിൽ അവലോകന പ്രധാനമന്ത്രിക്ക് മുൻപിൽ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാഥമിക സഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

അതിനിടെ, വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ പ്രതീക്ഷയുണ്ട്.

പുനരധിവാസം ഉറപ്പാക്കണം. ഭാവിയിൽ ദുരന്തങ്ങളിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിഡി സതീശൻ പറഞ്ഞു.

ദുരന്ത മേഖലകളിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാണ് സതീശൻ്റെ പ്രതികരണം. വ്യക്തമായ മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കണം. മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നമായത്.

വയനാട് പ്രത്യേകമായി പരിഗണിക്കണം. സംഭവം നടക്കുന്നതിന് മുമ്പ് കാലാവസ്ഥ മാറ്റങ്ങളെ കുറച്ച് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

കാലാവസ്ഥ മാറ്റങ്ങൾ മുമ്പിൽ കണ്ടാണ് കെ റെയിലിനോട് നോ പറഞ്ഞത്. തീരദേശ ഹൈവേ വേണ്ട എന്നും പറഞ്ഞത്. പ്രധാനഘട്ടത്തിലേക്ക് പോകുകയാണ്.

പുനരധിവാസം സംബന്ധിച്ച ആശയങ്ങൾ സർക്കാർ മുമ്പാകെ സമർപ്പിക്കും. യുഡിഎഫ് പൂർണ്ണമായും സഹകരിക്കും. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളിൽ അപൂർണ്ണമായിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള തീരുമാനം കോൺഗ്രസ് ഒന്നിച്ചെടുത്തതാണെന്നും വിഡി സതീശൻ പറഞ്ഞു.

#PrimeMinister #returned #heavyheart #assured #everything #UnionMinister #SureshGopi

Next TV

Related Stories
#KSudhakaran  | ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

Nov 23, 2024 12:14 PM

#KSudhakaran | ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

സംസ്ഥാന ഭരണത്തിനും കേന്ദ്രഭരണത്തിനും എതിരായ വികാരമാണ് എല്ലാ മണ്ഡലങ്ങളിലെയും നില സൂചിപ്പിക്കുന്നതെന്നും അദ്ദേഹം...

Read More >>
#byelectionresult |   വയനാട് ഉപതെരഞ്ഞെടുപ്പ്,  എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട്  ലീഡ്

Nov 23, 2024 11:52 AM

#byelectionresult | വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ലീഡ്

രാഹുലിൻ്റെ 5 ലക്ഷം ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു....

Read More >>
#goldrate | ഒന്നും കാണാൻ വയ്യേ .....   58,000 കടന്ന് സ്വർണ്ണവില

Nov 23, 2024 11:46 AM

#goldrate | ഒന്നും കാണാൻ വയ്യേ ..... 58,000 കടന്ന് സ്വർണ്ണവില

കേരളത്തിലെ വിപണിയിലെ സ്വർണവില 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400...

Read More >>
#SandeepWarrier |  പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് - സന്ദീപ് വാര്യർ

Nov 23, 2024 11:35 AM

#SandeepWarrier | പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് - സന്ദീപ് വാര്യർ

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെയും കടന്നാക്രമിച്ചായിരുന്നു സന്ദീപ് വാര്യരുടെ...

Read More >>
#sathyanmokeri |  വയനാട്ടിൽ  പ്രിയങ്ക കുതിക്കുന്നു,  വോട്ടെണ്ണിത്തീരും മുമ്പേ സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങി

Nov 23, 2024 11:19 AM

#sathyanmokeri | വയനാട്ടിൽ പ്രിയങ്ക കുതിക്കുന്നു, വോട്ടെണ്ണിത്തീരും മുമ്പേ സത്യൻ മൊകേരി വീട്ടിലേക്ക് മടങ്ങി

കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ...

Read More >>
#byelectionresult |  ഇത് ഇടതുകര, വിജയം ഉറപ്പിച്ച് യു ആര്‍ പ്രദീപ്, ആഘോഷം തുടങ്ങി

Nov 23, 2024 11:06 AM

#byelectionresult | ഇത് ഇടതുകര, വിജയം ഉറപ്പിച്ച് യു ആര്‍ പ്രദീപ്, ആഘോഷം തുടങ്ങി

പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ...

Read More >>
Top Stories