#WayanadLandslide | വയനാട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി

#WayanadLandslide | വയനാട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി
Aug 10, 2024 07:15 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് മോദി ഡൽഹിയിലേക്ക് മടങ്ങിയത്. വൈകീട്ട് ആറ് മണിയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്.

വയനാട്ടിൽനിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ വൈകീട്ട് 5.45നാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി, സുരേഷ് ഗോപി, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ. വി വേണു,

ഡി.ജി.പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ,

സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്ന് യാത്രയാക്കിയത്.

#After #visit #Wayanad #PrimeMinister #returned #Delhi

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories