#WayanadLandslide | 'കേന്ദ്രസർക്കാർ കേരളത്തിനൊപ്പമുണ്ട്'; വയനാടിനെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി; കണ്ണൂരിലേക്ക് മടങ്ങി

#WayanadLandslide | 'കേന്ദ്രസർക്കാർ കേരളത്തിനൊപ്പമുണ്ട്'; വയനാടിനെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി; കണ്ണൂരിലേക്ക് മടങ്ങി
Aug 10, 2024 05:33 PM | By VIPIN P V

മേപ്പാടി: (truevisionnews.com) വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി ദുരിതം കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.

കേരളത്തിനൊപ്പം ഭാരത സർക്കാരുണ്ടെന്ന് വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്.

ദുരിതബാധിതർക്ക് ഒപ്പം നിൽക്കുക എന്നതിനാണ് പ്രാധാന്യം. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ചുനിന്നു. കേരളത്തിനൊപ്പം കേന്ദ്രമുണ്ട്.

എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നൽകാൻ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു.

തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒൻപതുപേരെ പ്രധാനമന്ത്രി നേരിൽ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സൈന്യം ചൂരൽമലയിൽ നിർമ്മിച്ച ബെയ്‍ലി പാലത്തിലൂടെ പ്രധാനമന്ത്രി നടക്കുകയും ചെയ്തു.

കളക്ടറേറ്റിലെ യോഗത്തിന് ശേഷം കണ്ണൂരിലേക്ക് പ്രധാനമന്ത്രി മടങ്ങി. വൈകീട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്.

കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാർഗമാണ് ദുരന്തമുണ്ടായ ചൂരൽമലയിൽ എത്തിയത്.

#CentralGovernment #Kerala #PrimeMinister #holding #Wayanad #together #Returned #Kannur

Next TV

Related Stories
#avijayaraghavan | 'നല്ല വസ്ത്രം, ലിപ്സ്റ്റിക് ധരിച്ചവർ ഏറ്റവും നല്ല കളവ് പറയുന്ന ആൾ'; മാധ്യമങ്ങൾക്കെതിരേ വിജയരാഘവൻ

Oct 7, 2024 10:18 PM

#avijayaraghavan | 'നല്ല വസ്ത്രം, ലിപ്സ്റ്റിക് ധരിച്ചവർ ഏറ്റവും നല്ല കളവ് പറയുന്ന ആൾ'; മാധ്യമങ്ങൾക്കെതിരേ വിജയരാഘവൻ

നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരേ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുമ്പോൾ  മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

Oct 7, 2024 09:43 PM

#accident | റോഡ് മുറിച്ചു കടക്കുമ്പോൾ മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലുവ സെമിനാരിയിൽ പാചക...

Read More >>
#lightning |  കോഴിക്കോട് ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

Oct 7, 2024 09:37 PM

#lightning | കോഴിക്കോട് ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

മുന്‍വശത്തെ ഫില്ലറും സമീപത്ത് ഉണ്ടായിരുന്ന ഗ്ലാസ് അക്വേറിയവും...

Read More >>
#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

Oct 7, 2024 09:26 PM

#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

പ്രതിയുടെ ഭാര്യ പ്രതിയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം താമസിച്ച്...

Read More >>
#suicidecase |  ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

Oct 7, 2024 09:25 PM

#suicidecase | ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

എടത്വ എസ് ഐ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#founddeath | പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Oct 7, 2024 08:59 PM

#founddeath | പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News