#fashion | ഗ്രേ ഔട്ട്ഫിറ്റില്‍ സുന്ദരിയായി സുഹാന; ബാഗിന്‍റെയും ഹെയർക്ലിപ്പിന്‍റെയും വിലകേട്ട് അമ്പരന്ന് ആരാധകർ

#fashion |  ഗ്രേ ഔട്ട്ഫിറ്റില്‍ സുന്ദരിയായി സുഹാന; ബാഗിന്‍റെയും ഹെയർക്ലിപ്പിന്‍റെയും വിലകേട്ട് അമ്പരന്ന് ആരാധകർ
Aug 7, 2024 02:24 PM | By Athira V

( www.truevisionnews.com  )കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന് നിരവധി ആരാധകരാണ് ബോളിവുഡിലുള്ളത്. ആര്‍ച്ചി എന്ന ചിത്രത്തിലൂടെയാണ് സുഹാന ബോളിവുഡില്‍ അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുഹാനയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സുഹാനയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഓഫ് ഷോൾഡര്‍ ഗ്രേ ഔട്ട്ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഗ്രേ നിറത്തിലുള്ള ഹമീസ് കെല്ലി ബാഗും മനോഹരമായ ക്ലിപ്പും ആണ് ഇതിനൊപ്പം സുഹാന സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. 27 ലക്ഷത്തോളം രൂപയാണ് ഈ ആഡംബര ഹാൻഡ്ബാഗിന്റെ വില.

ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാദയുടെ ലെതർ ബൺസ്റ്റിക്ക് ഹെയർക്ലിപ്പാണ് താരം തലമുടിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 50,000 രൂപയാണ് ഈ ഹെയർക്ലിപ്പിന്‍റെ വില.

ന്യൂഡ് മേക്കപ്പാണ് ഇതിനൊപ്പം താരം ചെയ്തിരിക്കുന്നത്. സുഹാന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സുഹാന സുന്ദരിയായിരിക്കുന്നു എന്നാണ് താരത്തിന്‍റെ ചിത്രത്തിന്‍റെ താഴെയുള്ള കമന്‍റുകള്‍. അതേസമയം സുഹാനയുടെ ആഡംബര ജീവിതത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്.

#suhanakhan #styled #with #luxury #bag #hair #clip

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories

//Truevisionall