(truevisionnews.com) സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ. ചർമത്തിലെ ചുളിവുകൾ നീക്കാനും സൂര്യതാപത്തിനും, ചർമത്തിലെ ചൊറിച്ചിൽ മാറ്റാനും മുടിയുടെ വളർച്ചക്കും കറ്റാർവാഴ ഉത്തമമാണ്.
മുഖത്തിന് തിളക്കം, യുവത്വം, മൃദുത്വം എന്നിവ ലഭിക്കാനായി കറ്റാര്‍ വാഴ ഉപയോഗിച്ച്, വളരെ എളുപ്പത്തില്‍ ഫെയ്‌സ് മാസ്‌കുകള്‍ തയാറാക്കാം. വളരെ മികച്ച ഫലം നല്‍കാന്‍ കഴിവുള്ള ഈ മാസ്‌കുകൾ എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം.
കറ്റാര്‍ വാഴ- വിറ്റാമിന്‍ ഇ ഫെയ്‌സ് മാസ്‌ക്
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഈ ഫെയ്‌സ് മാസ്‌ക് പാടുകള്‍ നീക്കുകയും ചര്‍മത്തിന് മൃദുത്വമേകുകയും ചെയ്യുന്നു. കറ്റാര്‍വാഴ ജെല്ലിലേക്ക് ഒരു വിറ്റാമിന്‍ ഇ ടാബ്‌ലറ്റ് പൊട്ടിച്ചു ചേര്‍ക്കുക.
ഇതു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്‌ചയില്‍ ഒരു തവണ ഇത് ഉപയോഗിക്കാം.
കറ്റാര്‍വാഴ- വെളിച്ചെണ്ണ ഫെയ്‌സ് മാസ്‌ക്
വരണ്ട ചർമത്തിൽ ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മോയിസ്‌ചറൈസറുകളാണ് കറ്റാർവാഴയും വെളിച്ചെണ്ണയും.
രണ്ട് സ്‌പൂൺ കറ്റാര്‍ വാഴനീര്, രണ്ട് സ്‌പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്തുപുരട്ടി, 15– 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
കറ്റാർവാഴ- കാരറ്റ് ഫെയ്‌സ് മാസ്‌ക്
കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ ചർമത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നു. സൂര്യതാപം, ചർമത്തിലെ ചുളിവുകൾ എന്നിവക്കും ഇത് ഉത്തമ പ്രതിവിധിയാണ്.
ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെൽ, ഒരു ടീസ്‌പൂൺ കാരറ്റ് നീര്, ഒരു ടീസ്‌പൂൺ മുട്ടവെള്ള എന്നിവ ഒരു ബൗളിൽ എടുക്കുക.
ഇതു നന്നായി പതപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്തുപുരട്ടി, ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. പാച്ച് ടെസ്‌റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കാൻ മറക്കരുത്.
#aloevera #face #masks #brighten #face #How #prepare