#wayanadandslide | ചൂരൽമലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകൾ പുനരാരംഭിക്കും

#wayanadandslide |  ചൂരൽമലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകൾ പുനരാരംഭിക്കും
Aug 6, 2024 08:58 AM | By Athira V

മേപ്പാടി: ( www.truevisionnews.com  ) ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽ മലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരൽമലയിലേക്ക് സർവീസ് ആരംഭിക്കുക.

ചൂരൽ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിൽ നടത്തുന്ന തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് ആറ് സോണുകളായാണ് തിരച്ചിൽ നടത്തുന്നത്.

സൂചിപ്പാറയിലെ സൺറൈസ് വാലിയിൽ 12 പേരടങ്ങുന്ന പ്രത്യേകസംഘത്തെ നേവിയുടെ ഹെലികോപ്റ്ററിൽ എത്തിച്ച് തിരച്ചിൽ നടത്തും. കല്പറ്റയിൽ നിന്നാണ് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സൺറൈസ് വാലി മേഖലയിൽ എത്തുക.

ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഫയർഫോഴ്സും തണ്ടർബോൾട്ടും തിരച്ചിലിൽ പങ്കാളികളാവും. മുണ്ടക്കൈ ദുരന്തത്തിൽ 407 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

#ksrtc #regular #service #chooralmala

Next TV

Related Stories
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Jun 23, 2025 06:46 PM

ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

അഞ്ചലിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി...

Read More >>
ഊട്ടി ഉറപ്പിക്കുവാണോ....? ഭാരതാംബയുടെ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന; കോഴിക്കോട്ടേക്കുള്ള പുതിയ ട്രെയിൽ സർവീസിന് സ്വീകരണം നൽകി ബിജെപി

Jun 23, 2025 05:36 PM

ഊട്ടി ഉറപ്പിക്കുവാണോ....? ഭാരതാംബയുടെ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന; കോഴിക്കോട്ടേക്കുള്ള പുതിയ ട്രെയിൽ സർവീസിന് സ്വീകരണം നൽകി ബിജെപി

പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതുതായി സർവീസ് തുടങ്ങിയ തീവണ്ടിക്ക് സ്വീകരണം നൽകി...

Read More >>
കൺമുന്നിൽ ഉണ്ടായിരുന്നോ? വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

Jun 23, 2025 05:09 PM

കൺമുന്നിൽ ഉണ്ടായിരുന്നോ? വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും...

Read More >>
 എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച നിലയിൽ

Jun 23, 2025 04:25 PM

എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച നിലയിൽ

എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച...

Read More >>
Top Stories