#wayanadandslide | ഇനി വെള്ളമൊഴുകിയ വഴിയിലൂടെ തിരച്ചിൽ; സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെ പരിശോധന

#wayanadandslide | ഇനി വെള്ളമൊഴുകിയ വഴിയിലൂടെ തിരച്ചിൽ; സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെ പരിശോധന
Aug 6, 2024 08:17 AM | By Athira V

മേപ്പാടി: ( www.truevisionnews.com  ) ചൂരൽമല ദുരന്തത്തിൽപ്പെട്ട് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ഇനി ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെ തിരച്ചിൽനടത്തും.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സൈന്യവും എൻ.ഡി.ആർ.എഫും ഉൾപ്പെടെയുള്ള സംഘം തിരച്ചിൽനടത്തിയിട്ടും ഇനിയും മൃതദേഹങ്ങൾ കണ്ടെത്താൻ ബാക്കിയുള്ള സാഹചര്യത്തിലാണ് നിലവിലുള്ളരീതി മാറ്റാൻ തീരുമാനിച്ചത്.

സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെയാണ് തിരയുക. അതിസാഹസികമാണ് ഇതുവഴിയുള്ള തിരച്ചിൽ. മൂന്ന്‌ വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ.

പുഞ്ചിരിമട്ടംമുതൽ താഴെവരെ പരിശോധനതുടരും. അതിനുപുറമേയാണ് പ്രത്യേകദൗത്യം. വനംവകുപ്പും ദൗത്യസംഘത്തിന് വഴികാട്ടികളായുണ്ടാവും. മൃതദേഹങ്ങൾ കണ്ടെത്തിയാൽ ചുമന്ന് പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ എയർലിഫ്റ്റ് ചെയ്യേണ്ടിവരും. രാവിലെ ഏഴിന് ദൗത്യംതുടങ്ങിയാൽ വൈകീട്ട് മൂന്നിനേ പോത്തുകൽ മുണ്ടേരി ഭാഗത്ത് എത്താനാവൂ.

അപകടമേഖലയായതിനാൽ ക്ലൈമ്പിങ് വിദഗ്ധർ ഉൾപ്പെടെയുള്ളവരുണ്ടാകും. മൂന്നാംഘട്ട തിരച്ചിലിൽ ചാലിയാർ പുഴയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കിട്ടിയത്. ഇരുനൂറോളം മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ട്. സന്നദ്ധപ്രവർത്തകർ ഈഭാഗത്ത് തിരച്ചിൽനടത്തിയിരുന്നു. ആദ്യമായാണ് സംയുക്തദൗത്യം നടത്തുന്നത്.

#search #soochipara #falls #pothukal #wayanad #landslide

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jul 22, 2025 07:41 PM

‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന്...

Read More >>
ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

Jul 22, 2025 06:16 PM

ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

കൊല്ലത്ത് പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും...

Read More >>
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
Top Stories

//Truevisionall