#wayanadlandslide | വയനാട് ഇന്ന് സുപ്രധാന ആക്ഷൻ പ്ലാൻ; എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിലെത്തും, സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ

#wayanadlandslide | വയനാട് ഇന്ന് സുപ്രധാന ആക്ഷൻ പ്ലാൻ; എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിലെത്തും, സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ
Aug 6, 2024 05:51 AM | By ADITHYA. NP

കൽപ്പറ്റ: (www.truevisionnews.com)വയനാട് ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ചാലിയാറിൻ്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേർ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും.

സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും.

ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും.

ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കം.

#wayanadlandslide #important #action #plan #today #search #will #centered #sunrise #valley

Next TV

Related Stories
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Jun 23, 2025 06:46 PM

ഗവർണർക്കെതിരെ പ്രതിഷേധ സാധ്യത; നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

അഞ്ചലിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി...

Read More >>
ഊട്ടി ഉറപ്പിക്കുവാണോ....? ഭാരതാംബയുടെ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന; കോഴിക്കോട്ടേക്കുള്ള പുതിയ ട്രെയിൽ സർവീസിന് സ്വീകരണം നൽകി ബിജെപി

Jun 23, 2025 05:36 PM

ഊട്ടി ഉറപ്പിക്കുവാണോ....? ഭാരതാംബയുടെ ചിത്രത്തിൽ വീണ്ടും പുഷ്പാർച്ചന; കോഴിക്കോട്ടേക്കുള്ള പുതിയ ട്രെയിൽ സർവീസിന് സ്വീകരണം നൽകി ബിജെപി

പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതുതായി സർവീസ് തുടങ്ങിയ തീവണ്ടിക്ക് സ്വീകരണം നൽകി...

Read More >>
കൺമുന്നിൽ ഉണ്ടായിരുന്നോ? വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

Jun 23, 2025 05:09 PM

കൺമുന്നിൽ ഉണ്ടായിരുന്നോ? വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

വടകരയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും...

Read More >>
 എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച നിലയിൽ

Jun 23, 2025 04:25 PM

എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച നിലയിൽ

എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളിൽ മരിച്ച...

Read More >>
Top Stories