#WayanadTragedy | ‘വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാർ’; പ്രഖ്യാപനവുമായി മന്ത്രി കെ രാജൻ

#WayanadTragedy | ‘വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാർ’; പ്രഖ്യാപനവുമായി മന്ത്രി കെ രാജൻ
Aug 5, 2024 10:36 PM | By VIPIN P V

വയനാട് : (truevisionnews.com) വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാരാണെന്ന് റവന്യു മന്ത്രി കെ രാജൻ.

കേവലം വീട് നൽകുകയല്ല സർക്കാർ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കേരള മോഡൽ ആകും.

പ്രൊജക്ടിൽ ആർക്കും സഹകരിക്കാം, പക്ഷെ പൂർണമായും സർക്കാരിന്റെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിരുന്നു. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും.

സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കിൽ അവരെയും ഉൾക്കൊള്ളും. മുണ്ടക്കൈ സ്കൂളുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം മുൻനിർത്തി വരുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

#govt #build #township #Wayanad #Minister #KRajan #announcement

Next TV

Related Stories
#case |  'നിന്നെയും മക്കളേയും കൊന്നുകളയും',  കണ്ണൂരിൽ  മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, യുവാവിനെതിരെ കേസ്

Dec 22, 2024 11:49 AM

#case | 'നിന്നെയും മക്കളേയും കൊന്നുകളയും', കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, യുവാവിനെതിരെ കേസ്

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവേയായിരുന്നു മർദ്ദനം.കേസെടുത്ത പോലീസ് അന്വേഷണം...

Read More >>
#ganja |  ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ കഞ്ചാവുകടത്ത്: ര​ണ്ടു​വ​ർ​ഷം തടവും പിഴയും

Dec 22, 2024 11:44 AM

#ganja | ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ കഞ്ചാവുകടത്ത്: ര​ണ്ടു​വ​ർ​ഷം തടവും പിഴയും

കാ​സ​ർ​കോ​ട് എ​സ്.​ഐ ആ​യി​രു​ന്ന പി. ​അ​ജി​ത്കു​മാ​റാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കേ​സ​ന്വേ​ഷ​ണം ന​ട​ത്തി...

Read More >>
#VDSatheesan | 'എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി', ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി -വിഡി സതീശൻ

Dec 22, 2024 11:30 AM

#VDSatheesan | 'എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി', ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി -വിഡി സതീശൻ

മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നും സതീശൻ മാധ്യമങ്ങളോട്...

Read More >>
#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

Dec 22, 2024 11:07 AM

#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ...

Read More >>
#deliverydeath |  ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ

Dec 22, 2024 10:57 AM

#deliverydeath | ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ

കോന്നിയിൽ നിന്ന് 108 ആംബുലൻസ് പ്രദേശത്തേക്ക് പുറപ്പെട്ടു....

Read More >>
#complaint | 'കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയാക്കും', ഭർത്താവുമായുള്ള അതിരുകടന്ന ബന്ധം വിലക്കി, യുവതിയ്ക്ക് വനിതാ എസ്‌ഐയുടെ ഭീഷണി; കേസ്

Dec 22, 2024 10:41 AM

#complaint | 'കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയാക്കും', ഭർത്താവുമായുള്ള അതിരുകടന്ന ബന്ധം വിലക്കി, യുവതിയ്ക്ക് വനിതാ എസ്‌ഐയുടെ ഭീഷണി; കേസ്

പരാതിയില്‍ യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്‌ഐയുമായ അഭിഷേക്, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ...

Read More >>
Top Stories