#darkcircles | കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടികൈകൾ

#darkcircles | കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടികൈകൾ
Aug 5, 2024 08:00 PM | By Susmitha Surendran

(truevisionnews.com)  ഡാർക്ക് സർക്കിൾസ് അഥവാ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളാണ് പലരെയും അലട്ടുന്ന പ്രശ്നം.

പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ- ടിവി - മൊബൈൽ ഫോൺ ഉപയോഗം, അമിത ജോലി ഭാരം, നിർജ്ജലീകരണം തുടങ്ങിയവയൊക്കെ മൂലം കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം ഉണ്ടാകാം.

കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.

1. ഉരുളക്കിഴങ്ങ്

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്‍റെ നീര് പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും.

2. കറ്റാര്‍വാഴ ജെല്ല്

കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ കണ്ണിന് ചുറ്റും കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്. കറ്റാര്‍വാഴ ജെല്ലിനൊപ്പം നാരങ്ങാ നീര്, തേന്‍, റോസ് വാട്ടര്‍ തുടങ്ങിയവ ചേര്‍ത്ത് കണ്ണിന് ചുറ്റും ഇടുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും.

3. ബദാം ഓയില്‍

വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ഫോസ്ഫറസ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം ഓയില്‍ കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും ഡാർക്ക് സർക്കിൾസ് മാറ്റാന്‍ ഗുണം ചെയ്യും.

4. ടീ ബാഗ്

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കും.

5. കോഫി

കോഫിയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായിരണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കാം.

ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം.10 മിനിറ്റിന് ശേഷം കഴുകി കളയാം.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

#home #remedies #get #rid #dark #circles

Next TV

Related Stories
#sex | ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങിപ്പോകാറുണ്ടല്ലേ? അതിന്റെ കാരണം ഇതാണ്!

Sep 18, 2024 08:47 PM

#sex | ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങിപ്പോകാറുണ്ടല്ലേ? അതിന്റെ കാരണം ഇതാണ്!

അയാൾ പെട്ടെന്ന് ഉറങ്ങാൻ കിടക്കുന്നതിന് യഥാർത്ഥത്തിൽ ഒരു ശാസ്ത്രീയ കാരണമുണ്ട്...

Read More >>
#Health | കാപ്പി പൊടി കൊണ്ടുള്ള ഫേസ്‌പാക്കോ! മുഖം സുന്ദരമാക്കാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം

Sep 17, 2024 03:46 PM

#Health | കാപ്പി പൊടി കൊണ്ടുള്ള ഫേസ്‌പാക്കോ! മുഖം സുന്ദരമാക്കാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം

ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പരീക്ഷിക്കാവുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകൾ...

Read More >>
#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

Sep 15, 2024 04:08 PM

#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി മികച്ചതാണ്. മുഖം സുന്ദരമാക്കാൻ തക്കാളി മൂന്ന് രീതിയിൽ...

Read More >>
#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

Sep 14, 2024 04:09 PM

#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍...

Read More >>
#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

Sep 14, 2024 09:48 AM

#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Read More >>
#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

Sep 13, 2024 05:34 PM

#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ...

Read More >>
Top Stories










Entertainment News