#SheikhHasina | ബംഗ്ലാദേശ് കലാപം; രാജ്യം വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി, ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന

#SheikhHasina | ബംഗ്ലാദേശ് കലാപം; രാജ്യം വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി, ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന
Aug 5, 2024 07:52 PM | By VIPIN P V

ദില്ലി: (truevisionnews.com) സർക്കാർ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ബംഗ്ലദേശ് വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി.

സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു.

ദില്ലിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ സമരം തുടങ്ങിയത്.

വിദ്യാർത്ഥികളല്ല, ഭീകരർ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമർത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്.

മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്‍റേയും പൊലീസിന്റെയും വെടിവെപ്പിൽ മുന്നൂറോളം പേർ കൊല്ലപ്പെട്ടു. സമരക്കാരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാരും മരിച്ചു.

ഇന്ന് പതിനായിരക്കണക്കിന് പ്രക്ഷോഭകർ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി പ്രധാനമന്ത്രി ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി.

ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററിൽ സ്ഥലം വിട്ടു.

സൈന്യം കൂടി കൈ ഒഴിഞ്ഞതോടെയാണ് ഹസീന രാജ്യം വിട്ടത് എന്നാണ് സൂചന. പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു.

ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിന്റെ വീടും ജനക്കൂട്ടം കൊള്ളയടിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ അച്ഛനുമായ ഷെയ്ഖ് മുജീബുറഹ്മാന്റെ പ്രതിമ ധാക്കയിൽ തകർത്തു.

പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും എല്ലാ പാർട്ടികളുമായി ചർച്ച തുടങ്ങിയെന്നും സൈനിക മേധാവി വഖാറുസമാൻ പ്രഖ്യാപിച്ചു. അക്രമം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വനം ചെയ്തു.

#Bangladesh #insurgency #SheikhHasina #country #arrived #Delhi #expected # London

Next TV

Related Stories
#Arrest | ഏറെ വട്ടം കറക്കിയ 'ലേഡി ഡോൺ'; ഗുണ്ടാ നേതാവിന്‍റെ പങ്കാളി അറസ്റ്റിൽ

Sep 19, 2024 09:58 PM

#Arrest | ഏറെ വട്ടം കറക്കിയ 'ലേഡി ഡോൺ'; ഗുണ്ടാ നേതാവിന്‍റെ പങ്കാളി അറസ്റ്റിൽ

കാറിനുള്ളിൽ വെടിയേറ്റ് മരിച്ച കേസിലാണ് ഇവരും...

Read More >>
#suicide | ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി

Sep 19, 2024 08:36 PM

#suicide | ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി

കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാതെ വന്നതോടെയാണ് പവിത്രൻ...

Read More >>
#rapecase | 40കാരിയെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച്  പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം ഏഴ് പേർക്കെതിരെ കേസ്

Sep 19, 2024 07:36 PM

#rapecase | 40കാരിയെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം ഏഴ് പേർക്കെതിരെ കേസ്

ബലാത്സംഗ കേസിൽ ഐപിസി 354 എ, 354 ​സി, 376, 506, 504, 120 (ബി), 149, 384, 406, 308 ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ്...

Read More >>
#POCSOcase | തെലുഗ് നൃത്തസംവിധായകനെതിരെ പോക്സോ കേസ്; പരാതി നല്‍കി ഇരുപത്തിയൊന്നുകാരി

Sep 19, 2024 07:12 AM

#POCSOcase | തെലുഗ് നൃത്തസംവിധായകനെതിരെ പോക്സോ കേസ്; പരാതി നല്‍കി ഇരുപത്തിയൊന്നുകാരി

കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ്...

Read More >>
#arjunmission | അർജുന് വേണ്ടിയുള്ള നാവിക സേനയുടെ തിരച്ചിൽ ഇന്ന്; ഡ്രഡ്ജർ' പരിശോധന നാളെ തുടങ്ങും

Sep 19, 2024 06:16 AM

#arjunmission | അർജുന് വേണ്ടിയുള്ള നാവിക സേനയുടെ തിരച്ചിൽ ഇന്ന്; ഡ്രഡ്ജർ' പരിശോധന നാളെ തുടങ്ങും

ചൊവ്വാഴ്ച വൈകിട്ട് ഡ്രഡ്‍ജർ എത്തുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും കടലിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ വലയും...

Read More >>
Top Stories

Entertainment News