(truevisionnews.com) ചായ കുടിയ്ക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ കൂടുതല്‍പേരും. രാവിലെ എണീക്കുമ്പോള്‍ മുതല്‍ തലവേദന വന്നാല്‍ വരെ ചായകുടിക്കുന്നതാണ് നമ്മുടെ രീതി.
എന്നാല്‍ ചായയുടെ അമിത ഉപയോഗം നല്ലതല്ല. അമിതമായ ചായപ്രേമം ഒഴിവാക്കിയില്ലെങ്കില്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഇതിന് പിന്നാലെയെത്തും.
ചായയുടെ അമിത ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തെയും ഹാനികരമായി ബാധിക്കും. മൂന്നും നാലും തവണ ചായ കുടിക്കുന്നത് ശരീരത്തില്‍ അമിതമായ അളവില്‍ കഫീന്‍ എത്തുന്നതിന് കാരണമാകും.
ശരീരത്തില്‍ അമിതമായ അളവില്‍ കഫീനെത്തിയാല്‍ തലവേദന, പേശീകളുടെ പിരിമുറുക്കം, ഉത്കണ്ഠ കൂടല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന് കാരണമാകും.
കൂടാതെ മാനസികാരോഗ്യം മോശമാകുന്നതിലേയ്ക്ക് ഇത് നയിക്കും ഗര്‍ഭിണികളും അമിതമായ അളവില്‍ ചായ കുടിച്ചാല്‍ കുഞ്ഞിന്റെ ആരോഗ്യത്തേയും ഹാനികരമായി ബാധിക്കും.
ചായ അധികമായി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമായിത്തീരും. ഉറക്കം കുറയുന്നത് മാനസിക പിരിമുറുക്കം കൂട്ടുന്നതിന് കാരണമായിത്തീരും.
ഉത്കണ്ഠ കൂടുകയും ചെയ്യും. അതിനാല്‍ രാത്രി ചായ കുടിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. ചായ അമിതമായി കുടിക്കുന്നത് കുടലിന്റെ ആരോഗ്യം നശിപ്പിക്കും.
അമിതമായ ചായയുടെ ഉപഭോഗം ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.
ചായ കുടിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ നേരിടുന്ന പ്രശ്‌നമാണ് അസിഡിറ്റി. അമിതമായ അളവില്‍ ചായ കുടിക്കുന്നത് ഇതിന്റെ തീവ്രത കൂട്ടും. ചായയുടെ രുചി കൂട്ടാനായി നമ്മളില്‍ പലരും ചായ കൂടുതല്‍ സമയം തിളപ്പിക്കാറുണ്ട് .
പക്ഷെ ഇങ്ങനെ ചെയ്യുമ്പോള്‍ പ്രോട്ടീനുകളെയും ലാക്ടോസുകളെയും ഇല്ലാതാക്കും. ഇതാണ് അസിഡിറ്റിക്ക് കാരണമാകുന്നത്.വീണ്ടും ചൂടാക്കി ചായ കുടിക്കുന്നതും കുടലിന്റെ ആരോഗ്യം മോശമാക്കും.
#From #acidity #insomnia #must #know #tea #lover