(truevisionnews.com) ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. ഗ്രോബാഗിലും മറ്റും ചീര കൃഷി ചെയ്യുന്നവരുടെ പ്രധാന പരാതിയാണ് മുരടിപ്പ്.
ചെടി അധികം ഇലകള്‍ ഇല്ലാതെ മുരടിച്ചു നില്‍ക്കുന്നതു മാറാനുള്ള ചില മാര്‍ഗങ്ങള്‍. ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യുന്നവര്‍ക്കിതു പരീക്ഷിച്ചു നോക്കാം.
1. പച്ചച്ചാണകവും കടലപ്പിണ്ണാക്ക് കുതിര്‍ത്തതും മിക്‌സ് ചെയ്ത് 10 ഇരട്ടി വെള്ളം ചേര്‍ത്തു ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കി ഒഴിച്ചു കൊടുക്കുക.
ചീരയുടെ തണ്ടില്‍ മുട്ടാതെ വേണമിത് ഒഴിച്ചു കൊടുക്കാന്‍. തുടര്‍ന്ന് ദിവസവും രണ്ടു നേരം നന്നായി നനയ്‌ക്കുക.
2. ഗോമൂത്രം 15-20 ഇരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടിലൊഴിച്ചു കൊടുക്കുക. ചീര പെട്ടെന്നു വളരാന്‍ സഹായിക്കും. ഒരു ദിവസം ഇടവിട്ട് ഇങ്ങനെ ചെയ്താല്‍ നല്ല ഫലം ലഭിക്കും.
3. മീന്‍ കഴുകിയ വെള്ളം തടത്തിലൊഴിച്ചു കൊടുത്താല്‍ ചെടി കരുത്തോടെ വളര്‍ന്നുവരും.
4. ചീര വിത്ത് തടത്തില്‍ പാകുമ്പോള്‍ ചാണകപ്പൊടി നന്നായി ചേര്‍ത്തു നടുക.
5. ചീരയുടെ ചുറ്റും മണ്ണിളക്കി കുറച്ചു ചാണകപ്പൊടിയിട്ടു കൊടുത്തു നനക്കുക.
#Five #ways #keep #spinach #healthy #flourishing #even #during #monsoons