#health | ഉറക്കമുണർന്നതിന് ശേഷം ക്ഷീണം തോന്നാറുണ്ടോ? ഇവയാകാം കാരണങ്ങള്‍

#health | ഉറക്കമുണർന്നതിന് ശേഷം ക്ഷീണം തോന്നാറുണ്ടോ? ഇവയാകാം കാരണങ്ങള്‍
Aug 4, 2024 08:12 AM | By Susmitha Surendran

(truevisionnews.com)  രാവിലെ ഉറക്കമുണർന്നതിന് ശേഷവും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ? രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്.

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്.

ഉറക്കമുണർന്നതിന് ശേഷം നിങ്ങൾക്ക് ക്ഷീണം തോന്നാനിടയുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രാത്രി ഉറക്കം ശരിയായില്ല രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ട് ക്ഷീണം തോന്നാം. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണ്. പലരും രാത്രി ഫോണും നോക്കിയിരുന്ന് വൈകിയാകും ഉറങ്ങുന്നത്. രാത്രി കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.

2. നിര്‍ജ്ജലീകരണം ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ, അത് നിങ്ങളുടെ ശരീരത്തിലെ അമിനോ ആസിഡിൻ്റെ അളവിനെ ബാധിക്കും. ആവശ്യത്തിന് അമിനോ ആസിഡുകൾ ഇല്ലെങ്കിൽ, സെറോടോണിനെ മെലറ്റോണിനാക്കി മാറ്റുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഇത് നിങ്ങൾക്ക് രാവിലെ ക്ഷീണവും മയക്കവും തോന്നാന്‍ കാരണമാകും.അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.

3. ഹോർമോൺ അസന്തുലിതാവസ്ഥ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയുണ്ടെങ്കിൽ, പ്രത്യേകിച്ച് തൈറോയിഡുമായി ബന്ധപ്പെട്ട്, അത് നിങ്ങളുടെ മുഴുവൻ മെറ്റബോളിസത്തെയും ബാധിക്കുന്നു.

ഈ അസന്തുലിതാവസ്ഥ നിങ്ങളുടെ ഭാരത്തെ മാത്രമല്ല, നിങ്ങളുടെ ഉറക്കത്തെയും ബാധിക്കുമെന്ന് വിദഗ്ധൻ പറയുന്നു. നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിലും ക്ഷീണം അനുഭവപ്പെടാം.

4. വിറ്റാമിനുകളുടെ കുറവ് ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജവും പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാത്തതു കൊണ്ടും ക്ഷീണം തോന്നാം. അതിനാല്‍ വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

5. സ്ട്രെസ് സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവ മൂലവും ക്ഷീണം അനുഭവപ്പെടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക.

ശ്രദ്ധിക്കുക: നീണ്ടു നില്‍ക്കുന്ന ക്ഷീണം ആണെങ്കില്‍ സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

#Feeling #tired #after #waking #up? #reasons

Next TV

Related Stories
#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

Sep 14, 2024 09:48 AM

#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Read More >>
#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

Sep 13, 2024 05:34 PM

#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ...

Read More >>
#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

Sep 13, 2024 10:29 AM

#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

എന്നാൽ വീട്ടിലുള്ള നെയ്യ് ശുദ്ധമാണെന്ന് ഉറപ്പുണ്ടോ? നെയ്യ് ശുദ്ധമാണോയെന്ന് വീട്ടിൽ വച്ച് തന്നെ...

Read More >>
#Rosewater |  മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം,  റോസ് വാട്ടർ ഉപയോഗിക്കൂ ...

Sep 8, 2024 02:51 PM

#Rosewater | മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം, റോസ് വാട്ടർ ഉപയോഗിക്കൂ ...

കോശങ്ങളില്‍ എപ്പോഴും ആരോഗ്യകരവും പോഷണവും ആവശ്യത്തിന് ജലാംശവും നിലനിർത്താൻ...

Read More >>
#health |   കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

Sep 3, 2024 08:02 PM

#health | കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതു കാണം. കഞ്ഞിവെള്ളം മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

Read More >>
#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

Sep 2, 2024 06:08 PM

#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ഒഴിഞ്ഞിരിക്കുന്ന വയറ്റില്‍ പാൽ കുടിക്കുന്നത് ഗാസ്ട്രിക്ക്, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്കുള്ള സാധ്യത...

Read More >>
Top Stories