#foodpoisoning | എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ; ക്യാംപ് പിരിച്ചുവിട്ടു; 70ഓളം വിദ്യാർത്ഥികളുടെ ആരോ​ഗ്യനില തൃപ്തികരം

#foodpoisoning | എൻസിസി ക്യാംപിലെ ഭക്ഷ്യവിഷബാധ; ക്യാംപ് പിരിച്ചുവിട്ടു; 70ഓളം വിദ്യാർത്ഥികളുടെ ആരോ​ഗ്യനില തൃപ്തികരം
Dec 24, 2024 06:33 AM | By Athira V

കൊച്ചി: ( www.truevisionnews.com) ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ച് വിട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.

സീനിയർ വിദ്യാർത്ഥികൾ അടിച്ചെന്നും ഹൈസ്കൂൾ വിദ്യാർത്ഥികൾ പരാതി അറിയിച്ചു. എന്നാൽ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികൾ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർ ക്ഷീണിതരായി തളർന്നുവീണു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.

#Food #poisoning #NCC #camp #camp #was #dismissed #About #70 #students #are #satisfactory #condition

Next TV

Related Stories
#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

Dec 24, 2024 09:44 PM

#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം...

Read More >>
#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Dec 24, 2024 09:34 PM

#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വിഷവാതകം ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ വിദഗ്‌ധരുടെ നേത്യത്വത്തിൽ കാരവാനിൽ ഇന്ന് ഉച്ചയോടെ പരിശോധന...

Read More >>
#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

Dec 24, 2024 09:20 PM

#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ്...

Read More >>
#caravanfoundbody | വടകരയിൽ  കാരവനില്‍ രണ്ടു പേരുടെ മരണം വിഷപ്പുക ശ്വസിച്ചെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി

Dec 24, 2024 09:16 PM

#caravanfoundbody | വടകരയിൽ കാരവനില്‍ രണ്ടു പേരുടെ മരണം വിഷപ്പുക ശ്വസിച്ചെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി

വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ആവാനുള്ള സാധ്യതയും ഉണ്ട്....

Read More >>
#heartattack | ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Dec 24, 2024 09:00 PM

#heartattack | ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കർണാടക കോലാർ കിതണ്ടൂർ സ്വദേശി ജി. രാജേഷ് (30) ആണ്...

Read More >>
#Excise | വേലി തന്നെ വിളവ് തിന്നുന്നു; എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും, പിടിച്ചെടുത്ത് വിജിലൻസ് സംഘം

Dec 24, 2024 08:33 PM

#Excise | വേലി തന്നെ വിളവ് തിന്നുന്നു; എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും, പിടിച്ചെടുത്ത് വിജിലൻസ് സംഘം

തുടർന്നു നടത്തിയ പരിശോധനയിൽ ഓഫീസിൽനിന്ന് 36,000 രൂപ കണ്ടെത്തി. 32,000 രൂപ അധികമുള്ളതാണെന്ന്...

Read More >>
Top Stories