കണ്ണൂര്‍: ( www.truevisionnews.com ) മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന മധ്യവയസ്‌കൻ തലനാരിഴക്ക് രക്ഷപ്പെട്ടു.
ട്രെയിൻ ഇയാൾ കിടന്ന ട്രാക്കിന് മുകളിലൂടെ കടന്നുപോയെങ്കിലും അത്ഭുതകരമായിരുന്നു രക്ഷപെടൽ. കണ്ണൂർ പന്നേൻ പാറയിൽ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
കണ്ണൂർ ചിറയ്ക്കൽ സ്വദേശിയാണ് ട്രെയിൻ വരുമ്പോൾ ട്രാക്കിൽ കിടന്നത്. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
തിങ്കളാഴ്ച വൈകീട്ട് കണ്ണൂര്‍ പന്നേന്‍പാറയിലായിരുന്നു സംഭവം. തീവണ്ടി കടന്നുപോകുന്ന സമയമത്രയും ഇയാള്‍ പാളത്തില്‍ അമര്‍ന്നുകിടന്നു.
വണ്ടി പോയ ശേഷം കൂസലില്ലാതെ എഴുന്നേറ്റ് പോകുന്നതും വീഡിയോ ദൃശ്യത്തില്‍ കാണാം. നാലുമുക്ക് സ്വദേശിയാണ് ഇയാളെന്നാണ് വിവരം.
പാളത്തിനു സമീപത്തു നിന്ന് ആരോ പകര്‍ത്തിയതാണ് ദൃശ്യം. സംഭവത്തില്‍ റെയില്‍വെ പോലീസ് അന്വേഷണം തുടങ്ങി.
#middle #aged #man #lying #between #tracks #Kannur #train #passed #overhead #finally #got #out #alive