കൊല്ലം: ( www.truevisionnews.com) കൊല്ലം കുന്നിക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുന്നിക്കോട് കോട്ടവട്ടം റോഡില്‍ രാത്രി 8.30 മണിയോടെയായിരുന്നു അപകടം. ഇളമ്പൽ ചിയോട് സ്വദേശി സംഗീതാണ് മരിച്ചത്.
ഇലട്രിക് പോസ്റ്റിന് സമീപം വീണ് കിടക്കുന്ന നിലയിലാണ് സംഗീതിനെ വഴിയാത്രക്കാർ കണ്ടത്.
ബൈക്കും സമീപത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയതെന്നാണ് നിഗമനം.
#youth #lost #his #control #and #crashed #into #an #electric #pole