തൃശ്ശൂർ: ( www.truevisionnews.com )വയനാട്ടിലെ ദുരിതബാധിതർക്ക് സഹായവുമായി തൃശ്ശൂരിൽ നിന്നും രണ്ട് കുരുന്നുകൾ ജില്ലാ കളക്ടറേറ്റിലെത്തി.
അർണവൻ എന്ന രണ്ടാം ക്ലാസുകാരൻ കളിപ്പാട്ടം വാങ്ങാനായി രണ്ട് കൊല്ലമായി കൂട്ടിവെച്ച കുടുക്കയാണ് കളക്ടർക്ക് കൈമാറിയത്. ദിയ എന്ന 12കാരി പിറന്നാളാഘോഷത്തിനായി മാറ്റിവെച്ചിരുന്ന 25000 രൂപയുമായിട്ടാണ് എത്തിയത്.
ഞാൻ രണ്ട് കൊല്ലമായിട്ട് സൂക്ഷിച്ച് വെച്ചിരുന്നതാ. വയനാട്ടിലെ പീപ്പിളിനെ ഹെൽപ് ചെയ്യാൻ കൊടുത്തതാ. ഞാനൊരു ടോയ് മേടിക്കാനാ എടുത്തുവെച്ചത്. പക്ഷേ വയനാട്ടിലെ ആൾക്കാരെ കണ്ടപ്പോ ഞാൻ സാഡായി.
അതുകൊണ്ടാണ് ഞാൻ കൊടുത്തതാ. എന്തിനാണ് കുടുക്ക കൊടുത്തതെന്ന ചോദ്യത്തിന് അർണവിന്റെ ഉത്തരമിങ്ങനെ. അബുദാബിയിലാണ് ദിയ പഠിക്കുന്നത്.
ഈ മാസം 24 ന് പിറന്നാളാഘോഷിക്കാൻ കരുതിവെച്ച തുകയാണ് ദിയ വയനാടിനായി നൽകിയത്. അവധിക്ക് നാട്ടിലെത്തിയതാണ് ദിയ. ഈ രണ്ട് കുഞ്ഞുങ്ങൾക്കും സർവ്വപിന്തുണയും നൽകി അവരുടെ കുടുംബവും ഒപ്പമുണ്ട്.
#child #help #wayanad #people #cmdrf