#wayanadMudflow | ഒടുങ്ങാത്ത സങ്കട കാഴ്ച, ഒറ്റരാത്രി കൊണ്ട് ദിനേശന് നഷ്ടമായത് കുടുംബത്തിലെ അഞ്ചു പേരെ

#wayanadMudflow | ഒടുങ്ങാത്ത സങ്കട കാഴ്ച, ഒറ്റരാത്രി കൊണ്ട് ദിനേശന് നഷ്ടമായത് കുടുംബത്തിലെ അഞ്ചു പേരെ
Aug 2, 2024 03:09 PM | By Susmitha Surendran

കല്പറ്റ: (truevisionnews.com)  വയനാട് മുണ്ടക്കൈ ദുരിതത്തിൽപ്പെട്ട സുദേവന്റെയും കുടുംബത്തിന്റെയും ഓർമ്മ ചിത്രങ്ങൾ നെഞ്ചോടു ചേർത്ത് സുദേവന്റെ സഹോദരൻ ദിനേശൻ.

വീട്ടിലെ തിരച്ചിലിനിടയിലാണ് സുദേവനറെ വിവാഹ ചിത്രങ്ങൾ സഹോദരന് ലഭിക്കുന്നതും, അവ നെഞ്ചോട് ചേർത്ത് നിർത്തുന്നതും. ഒടുങ്ങാത്ത സങ്കട കാഴ്ചകളാണ് ദുരിത ഭൂമിയിൽ എങ്ങും കാണുന്നത്.

'അവരില്ല ഇപ്പോ അവരില്ല' എന്ന് പറഞ്ഞ് മുഴുമിപ്പിക്കാൻ പോലും സഹോദരൻ ദിനേശനാകുന്നില്ല. അമ്മയെയും ഏട്ടനേയും ഏട്ടത്തിയെയും രണ്ടു മക്കളെയുമാണ് ദിനേശന് ഒറ്റ രാത്രികൊണ്ട് നഷ്ടമായിരിക്കുന്നത്.

മകനെ തിരിച്ചു കിട്ടിയ ആശ്വാസം ഉണ്ടെങ്കിലും ഇനിയും വിറയൽ മാറാതെ സ്തംഭിച്ച് നിൽക്കുകയാണ് അദ്ദേഹം. കാലാവസ്ഥ മുന്നറിയിപ്പുകൾ ഒന്നും തന്നെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ദിനേശൻ  പറഞ്ഞു.

അമ്മയുടെ മൃതദേഹം രണ്ടു ദിവസം മുൻപേ തന്നെ തിരച്ചിൽ സംഘം കണ്ടെത്തിയിരുന്നു. ഇനിയും ഇവിടെ നിന്ന് മൂന്ന് പേരെ കണ്ടെത്താനുണ്ട്.

നിരവധി കുടുംബങ്ങളുടെ സ്വത്തും ചിത്രങ്ങളും ഓർമകളുമാണ് കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ ഒലിച്ചിറങ്ങി പോയത്.

അതേസമയം നിരവധി പേരെ വീണ്ടും ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ സാധിച്ചു. കാണാമറയാത്തതായവർക്കുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.

#dinesh #lost #five #members #his #family #one #night

Next TV

Related Stories
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞു വീണു; നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം, അത്ഭുത രക്ഷ

Jul 29, 2025 05:59 PM

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞു വീണു; നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം, അത്ഭുത രക്ഷ

പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു...

Read More >>
വി എസിനെ അധിക്ഷേപിച്ചു; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Jul 29, 2025 05:45 PM

വി എസിനെ അധിക്ഷേപിച്ചു; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ്...

Read More >>
 നോവായി മടക്കം, ഷാർജയിലെ അതുല്യയുടെ മരണം; മൃതദേഹം നാളെ നാട്ടിലെത്തിക്കും

Jul 29, 2025 05:40 PM

നോവായി മടക്കം, ഷാർജയിലെ അതുല്യയുടെ മരണം; മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് രാത്രി ഷാര്‍ജയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോകും....

Read More >>
സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

Jul 29, 2025 04:43 PM

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല...

Read More >>
കോഴിക്കോട് വടകരയിൽ സ്വകര്യബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Jul 29, 2025 04:12 PM

കോഴിക്കോട് വടകരയിൽ സ്വകര്യബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ...

Read More >>
Top Stories

Entertainment News

//Truevisionall