#Wayanadmudflow | വയനാട് ദുരന്തം; സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് രാജിവ് ചന്ദ്രശേഖർ

#Wayanadmudflow | വയനാട് ദുരന്തം; സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് രാജിവ് ചന്ദ്രശേഖർ
Aug 2, 2024 02:49 PM | By VIPIN P V

ഡൽഹി: (truevisionnews.com) വയനാട്ടിലുണ്ടായ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് രാജിവ് ചന്ദ്രശേഖർ.

വയനാട്ടിലെ അപകടത്തിന് കാരണം സർക്കാരിൻ്റെ അശ്രദ്ധ കൊണ്ടുണ്ടായതെന്നായിരുന്നു രാജിവ് ചന്ദ്രശേഖർ പറഞ്ഞത്. രാഹുൽ ഗാന്ധി ദുരന്തമുഖത്ത് എത്തുന്നത് ഏറ്റവും അവസാനമാണ്.

കടുപ്പമുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാനും വയനാടിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷനേടാനുമാണ് ഇ ഡി റെയ്‌ഡ് എന്ന് രാഹുൽ പുലർച്ചെ രണ്ട് മണിക്ക് എക്സ്‌സിൽ കുറിച്ചതെന്നും രാജിവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

വയനാട് പാവപ്പെട്ടവരുടെ നാടാണ്. അവിടെ നടന്നത് ഒരു ദുരന്തമല്ല, മറിച്ച് ഒരു കുറ്റകൃത്യമാണ്.

സർക്കാരിൻ്റെ പിഴവ് കാരണം നഷ്‌ടമായത് ജനങ്ങളുടെ ജീവനാണ്. ഭരണഘടന ഉയർത്തി പിടിച്ച് നടക്കുന്നവർ ആണ് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നത്.

ഇൻഡ്യ സഖ്യം ഇരട്ടത്താപ്പുകാരാണെന്നും ആരോപിച്ച രാജീവ് ചന്ദ്രശേഖർ ശാസ്ത്രജ്ഞരോട് സംസാരിക്കരുതെന്ന സർക്കാർ ഉത്തരവിനെയും കുറ്റപ്പെടുത്തി.

സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത്.

ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല എന്നും കേരള സർക്കാർ എന്ത് ചെയ്തു എന്നും അമിത് ഷാ ചോദിച്ചിരുന്നു.

#Wayanad #Tragedy #BJPleader #RajivChandrasekhar #blamed #stategovernment

Next TV

Related Stories
'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

Jul 29, 2025 09:13 AM

'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം....

Read More >>
ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

Jul 28, 2025 01:50 PM

ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്, മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി...

Read More >>
മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

Jul 28, 2025 12:36 PM

മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു....

Read More >>
Top Stories

Entertainment News

//Truevisionall