#wayanadandslide | ചാലിയാറിന് മുകളിൽ ഹെലികോപ്റ്റർ പരിശോധന; തിരച്ചിൽ തീരദേശ മേഖലകളിലേക്കും

#wayanadandslide |  ചാലിയാറിന് മുകളിൽ ഹെലികോപ്റ്റർ പരിശോധന; തിരച്ചിൽ തീരദേശ മേഖലകളിലേക്കും
Aug 2, 2024 02:23 PM | By Athira V

മലപ്പുറം: ( www.truevisionnews.com  )വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്ന ചാലിയാറില്‍ പരിശോധനയ്ക്കായി ഹെലികോപ്റ്ററുകൾ. നിലമ്പൂർ പോത്തുകല്ല് ഭാ​ഗത്തുൾപ്പടെ ചാലിയാറിനു മുകളിൽ കോപ്റ്ററുകൾ വ്യാപക തിരച്ചിലാണ് നടത്തുന്നത്.

അരീക്കോട് പോലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് അൽപസമയം മുൻപാണ് കോപ്റ്ററുകൾ പറന്നുയർന്നത്. ചിപ്സൺ ഏവിയേഷന്റെ കോപ്റ്ററുകളിൽ കോസ്റ്റ്​ഗാർഡാണ് പരിശോധന നടത്തുന്നത്.

പോത്തുകൽ മുതൽ മഞ്ചേരിയിലെ തീരദേശ മേഖലകൾവരെ ആകാശപരിശോധന നടത്തും. കണ്ടെത്തുന്ന വിവരങ്ങൾ ദൗത്യസംഘത്തെ അറിയിക്കും. പോലീസും അഗ്നിരക്ഷാസേനയും പ്രാദേശീയ രക്ഷാപ്രവര്‍ത്തകരും സമാന്തരമായി ചാലിയാറിൽ പരിശോധന നടത്തുന്നുണ്ട്.

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ കണക്കുകൾ അനുസരിച്ച് ഇതുവരെ 59 മൃതദേഹങ്ങളും 113 ശശീരഭാ​ഗങ്ങളുമാണ് ചാലിയാറിൽനിന്ന് ലഭിച്ചത്.

ചാലിയാറില്‍ തിരച്ചില്‍ വ്യാപകമാക്കുമെന്ന് ചൂരല്‍മലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍നത്തിനിടെ എ.ഡി.ഡി.പി എം.ആര്‍.അജിത് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു.

മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ചാലിയാറിന്റെ എല്ലാ ഭാഗങ്ങളിലും പുഴ അവസാനിക്കുന്ന കോഴിക്കോട് ജില്ലയിലും വിവിധ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

#helicopter #inspection #over #chaliyar #wayanad #landslide

Next TV

Related Stories
തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; രണ്ട് പേർ കസ്റ്റഡിയിൽ

Jul 30, 2025 06:51 AM

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര...

Read More >>
കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Jul 30, 2025 06:28 AM

കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ....

Read More >>
മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

Jul 29, 2025 10:48 PM

മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

ചൂരൽമല മുണ്ടക്കൈ ദുരന്തം, സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം...

Read More >>
ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Jul 29, 2025 10:39 PM

ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ...

Read More >>
Top Stories

Entertainment News

//Truevisionall