#wayanadandslide | 'വീട് വരും, കൊച്ചുമകളുടെ വിവാഹവും നടക്കും', സുബൈദയ്ക്കും ഉമ്മ നബീസയ്ക്കും രാഹുൽ ഗാന്ധിയുടെ ഉറപ്പ്

#wayanadandslide | 'വീട് വരും, കൊച്ചുമകളുടെ വിവാഹവും നടക്കും', സുബൈദയ്ക്കും ഉമ്മ നബീസയ്ക്കും രാഹുൽ ഗാന്ധിയുടെ ഉറപ്പ്
Aug 2, 2024 01:28 PM | By Athira V

മേപ്പാടി: ( www.truevisionnews.com  )സുബൈദയ്ക്കും ഉമ്മ നബീസയ്ക്കും മലവെള്ളപ്പാച്ചിലിൽ നഷ്ടമായത് വീട് മാത്രമായിരുന്നില്ല. കൊച്ചുമകളുടെ വിവാഹം നടക്കാതെ പോയതടക്കമുള്ള പരാതികളാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഈ അമ്മമാർ വിശദമാക്കിയത്.

വിഷമിക്കരുതെന്നും വീട് വച്ചുനൽകുമെന്നും കൊച്ചുമകൾ ഫിദാ ഫാത്തിമയുടെ വിവാഹം നടത്താനുള്ള സഹായം നൽകുമെന്ന ഉറപ്പും നൽകിയാണ് രാഹുൽ ക്യാപിൽ നിന്ന് മടങ്ങിയത്.

ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കാനെത്തിയത്. രാഹുൽ ഗാന്ധി നൽകിയ ഉറപ്പ് ഏറ്റെടുത്ത് നടത്തുമെന്നും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന വിഡി സതീശനും ടി സിദ്ദിഖും വ്യക്തമാക്കി.

ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. എന്‍റെ അച്ഛൻ മരിച്ചപ്പോള്‍ എന്താണോ എനിക്ക് തോന്നിയത് അതേ വേദനയാണിപ്പോള്‍ ഉണ്ടാകുന്നത്.

ഇവിടെ ഒരോരുത്തരുടെയും കുടുംബം ഒന്നാകെയാണ് നഷ്ടമായത്. അന്ന് എനിക്കുണ്ടായതിനേക്കാള്‍ ഭീകരാവസ്ഥയാണ് ഓരോരുത്തര്‍ക്കുമുണ്ടായിരിക്കുന്നത്. ആയിരകണക്കനുപേര്‍ക്കാണ് ഉറ്റവരെ നഷ്ടമായത്. അവരുടെ കുടെ നില്‍ക്കുകയാണെന്നും രാഹുൽ പ്രതികരിച്ചിരുന്നു.

#will #conduct #marriage #fidha #built #house #rahulgandhi #ensures #landslide #affected #mothers #wayanad

Next TV

Related Stories
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
തളിപ്പറമ്പിൽ  കഞ്ചാവ് കേസിലെ  പ്രതി സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ

Jun 18, 2025 06:47 PM

തളിപ്പറമ്പിൽ കഞ്ചാവ് കേസിലെ പ്രതി സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ

കഞ്ചാവ് കേസിലെ പ്രതി സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories










Entertainment News