#WayanadMudflow | ഉരുൾപൊട്ടലിൽ ബാധിക്കപ്പെട്ട കുട്ടികളുടെ തുടർ പഠനം ഏറ്റെടുക്കാൻ സന്നദ്ധത വ്യക്തമാക്കി ഡബ്ല്യുഎംഒ

#WayanadMudflow | ഉരുൾപൊട്ടലിൽ ബാധിക്കപ്പെട്ട കുട്ടികളുടെ തുടർ പഠനം ഏറ്റെടുക്കാൻ സന്നദ്ധത വ്യക്തമാക്കി ഡബ്ല്യുഎംഒ
Aug 2, 2024 12:47 PM | By VIPIN P V

മുട്ടിൽ: (truevisionnews.com) വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ബാധിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം പൂർണമായും ഏറ്റെടുക്കാൻ സന്നദ്ധത വ്യക്തമാക്കി ഡബ്ല്യുഎംഒ.

വിദ്യാർത്ഥികൾക്ക് കുടുംബത്തോടൊപ്പമോ ഡബ്ല്യുഎംഒ സ്ഥാപനങ്ങളിലോ താമസിച്ച് ജില്ലയിലോ ജില്ലയ്ക്ക് പുറത്തോ തുടർപഠനം നടത്താനുള്ള അവസരമാണ് ഡബ്ല്യുഎംഒ മുന്നോട്ട് വയ്ക്കുന്നത്.

ഡബ്ല്യുഎംഒ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടം, പ്രാദേശിക സാമൂഹിക പ്രവർത്തകർ എന്നിവരുമായി കൂടിയാലോചിച്ചാണ് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് ഡബ്ല്യുഎംഒ പ്രസിഡന്റ് പിപി അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി കെകെ അഹമ്മദ് ഹാജി എന്നിവർ വിശദമാക്കി.

ധനസഹായത്തിന് പുറമേ പല രീതിയിലുള്ള സഹായവുമായാണ് ആളുകൾ വയനാട്ടിലെ ദുരിത ബാധിത മേഖലയെ ചേർത്ത് പിടിക്കുന്നത്.

ബാധിക്കപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകാനുള്ള സന്നദ്ധത എഐവൈഎഫും പ്രവാസി സംഘടനയും വിശദമാക്കിയിരുന്നു. വിപിഎസ് ലേക്‌ഷോർ ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയായാണ് സഹായം എത്തിക്കുക.

നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെയ്യുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കണക്കുകൾ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവന നല്‍കി. ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍ 25 ലക്ഷവും, മമ്മൂട്ടി 20 ലക്ഷവും നല്‍കി.

തമിഴ് നടൻ സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുൽഖർ സൽമാൻ 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം രൂപ എന്നിങ്ങനെ മറ്റു താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം സംഭാവന നല്‍കിയിട്ടുണ്ട്.

#WMO #expressed #willingness #undertake #further #study #children #affected #landslides

Next TV

Related Stories
#mbrajesh |   'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

Nov 16, 2024 01:51 PM

#mbrajesh | 'വർഗീയതയുടെ കാളിയനാണ് സന്ദീപ്, വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ല' - എം.ബി രാജേഷ്

വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ്...

Read More >>
#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

Nov 16, 2024 01:33 PM

#StateScienceFestival | കർഷകർക്ക് സീറോ കോസ്റ്റ്'; സംസ്ഥാന ശാസ്ത്രോത്സവത്തിൽ റാംപമ്പ് അവതരിപ്പിച്ച് കോഴിക്കോട്ടെ എ എസ് വാഗ്ദയും നിഫ നൗറിനും

റാംപമ്പ് സ്ഥാപിച്ചാൽ അവയുടെ സ്വാഭാവിക അവസ്ഥയ്ക്ക് മാറ്റം വരുന്നില്ല എന്നതിനാൽ ഒരു പ്രകൃതി സൗഹൃദ ഉപകരണം കൂടിയാണ് ഇത് എന്നതാണ് മറ്റൊരു...

Read More >>
#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

Nov 16, 2024 01:26 PM

#KMuralidharan | അടുത്ത തിരഞ്ഞെടുപ്പിന് വെറുപ്പിൻ്റെ കടയിലേക്കു പോകരുത്; 'സന്ദീപ് രണ്ടാഴ്ച മുമ്പ് വന്നിരുന്നെങ്കിൽ പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമായിരുന്നു'- കെ.മുരളീധരൻ

ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കള്‍ ബിജെപിയിലേക്ക് പോയല്ലോ. അപ്പോള്‍ ഒരാള്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച്...

Read More >>
#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട്  14-കാരനെ കാണാനില്ലെന്ന് പരാതി

Nov 16, 2024 01:21 PM

#missing | പള്ളിയിൽ നിസ്കരിക്കാൻ പോയി, തിരികെയെത്തിയില്ല; കോഴിക്കോട് 14-കാരനെ കാണാനില്ലെന്ന് പരാതി

പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ്...

Read More >>
#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

Nov 16, 2024 01:07 PM

#JyothikumarChamakkala | 'ചാനൽ ചർച്ചകളിലെ നല്ലൊരു എതിരാളിയെ നഷ്ടമായി'; കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കുറിച്ച് ചാമക്കാല

ഇതിനേക്കുറിച്ചുളള ചോദ്യത്തിന് 'അതിനേക്കാൾ രൂക്ഷമായി വഴക്കിട്ടിട്ടുണ്ടെന്നായിരുന്നു ചാമക്കാലയുടെ...

Read More >>
#bodyfound |  കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Nov 16, 2024 01:03 PM

#bodyfound | കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നെല്ലിയോടി നഗറിലെ ആളുകളാണ് ശനിയാഴ്ച രാവിലെ തോട്ടിൽ മൃതദേഹം...

Read More >>
Top Stories