#wayanadMudflow | മുണ്ടക്കൈ ദുരിതം: പാ​ർ​ഥന് പിന്നാലെ ഭാര്യ നന്ദയും യാത്രയായി

#wayanadMudflow | മുണ്ടക്കൈ ദുരിതം: പാ​ർ​ഥന് പിന്നാലെ ഭാര്യ നന്ദയും യാത്രയായി
Aug 2, 2024 10:45 AM | By Susmitha Surendran

ത​ല​ശ്ശേ​രി: (truevisionnews.com)  വയനാട് മുണ്ടക്കൈ ദുരിന്തത്തിൽ കാണാതായ ത​ലശ്ശേ​രി ചേ​റ്റം​കു​ന്ന് സ്വ​ദേ​ശി പി കെ പാ​ർ​ഥ​ൻ (76), ന​ന്ദ (68) ​ എന്നീ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി സംസ്കരിച്ചു.

വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലെ ക​രു​ണ​സ​രോ​ജം കാ​പ്പി​ത്തോ​ട്ടം ഉ​ട​മ​യാ​യി​രു​ന്നു അന്തരിച്ച പാ​ർ​ഥ​ൻ. പാ​ർ​ഥ​ന്റെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ത​ല​ശ്ശേ​രി ചേ​റ്റം​കു​ന്നി​ലെ ക​രു​ണ​സ​രോ​ജം വ​സ​തി​യി​ൽ എത്തിച്ച് ചി​റ​ക്ക​ര ക​ണ്ടി​ക്ക​ൽ നി​ദ്രാ​തീ​രം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

ഇതിനു പിന്നാലെ മു​ണ്ട​ക്കൈ ജു​മാ​മ​സ്ജി​ദ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൈ​യി​ൽ അ​ണി​ഞ്ഞ ഭ​ർ​ത്താ​വി​ന്റെ പേ​രി​ലു​ള്ള വി​വാ​ഹ മോ​തി​ര​ത്തി​ൽ നി​ന്നാ​ണ് ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്.

സ്ഥി​രീ​ക​ര​ണ​ത്തി​നു​ശേ​ഷം രാ​ത്രി വൈ​കി​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ഥ​ൻ ഭാ​ര്യ ന​ന്ദ​ക്കൊ​പ്പം മു​ണ്ട​ക്കൈ​യി​ലാ​ണ് താ​മ​സം.

ചാ​ലി​യാ​ർ​പ്പു​ഴ​യി​ൽ നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ലി​ൽ​നി​ന്നാ​ണ് പാ​ർ​ഥ​ന്റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ല​ശ്ശേ​രി ചേ​റ്റം​കു​ന്നി​ലെ ക​രു​ണ​സ​രോ​ജം വീ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷമാണ് സം​സ്ക​രി​ച്ചത്.

നാ​ട്ടു​കാ​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി.

#Mundakai #Mudflow #After #Parthan #his #wife #Nanda #also #left

Next TV

Related Stories
കണ്ടുപിടിക്കില്ലെന്ന് കരുതിയോ? കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ

Jul 30, 2025 07:00 AM

കണ്ടുപിടിക്കില്ലെന്ന് കരുതിയോ? കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി...

Read More >>
തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; രണ്ട് പേർ കസ്റ്റഡിയിൽ

Jul 30, 2025 06:51 AM

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര...

Read More >>
കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Jul 30, 2025 06:28 AM

കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ....

Read More >>
മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

Jul 29, 2025 10:48 PM

മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

ചൂരൽമല മുണ്ടക്കൈ ദുരന്തം, സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം...

Read More >>
Top Stories

Entertainment News

//Truevisionall