#WayanadMudflow | വയനാട് ദുരന്ത ഭൂമിയിലേക്ക് കൂടുതൽ സൈന്യം; പാങ്ങോട് ക്യാമ്പിൽനിന്ന് 130 പേർ പുറപ്പെട്ടു

#WayanadMudflow | വയനാട് ദുരന്ത ഭൂമിയിലേക്ക് കൂടുതൽ സൈന്യം; പാങ്ങോട് ക്യാമ്പിൽനിന്ന് 130 പേർ പുറപ്പെട്ടു
Jul 30, 2024 06:07 PM | By VIPIN P V

കൽപറ്റ: (truevisionnews.com) ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുന്ന ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യമെത്തും.

തിരുവനന്തപുരം പാങ്ങോട് ക്യാമ്പിൽനിന്ന് 130 സൈനികർ വയനാട്ടിലേക്ക് പുറപ്പെട്ടു. 2018ലെ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായിരിക്കുന്നത്.

ചൂരൽമല അങ്ങാടി പൂർണമായി ഒലിച്ചുപോയി. എത്ര വീടുകൾ നശിച്ചുവെന്ന് കൃത്യമായ കണക്കില്ല. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകരിൽ ചുരുക്കം ചിലർക്കേ എത്താൻ സാധിച്ചുള്ളു.

രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ സൈനികരെത്തുന്നത്. സൈനികർക്കു പുറമെ, എൻ.ഡി.ആർ.എഫും ഫയർ ഫോഴ്സും പൊലീസും സന്നദ്ധ സംഘടനകളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മുണ്ടക്കൈ ഭാഗങ്ങളിലാണ് രക്ഷാപ്രവർത്തനം അതീവദുഷ്കരം. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായ പാലം ഒലിച്ചുപോയതോടെയാണ് പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലായത്.

ഇവിടേക്ക് ചുരുക്കം രക്ഷാപ്രവർത്തകർക്ക് മാത്രമേ ഇതിനകം എത്തിപ്പെടാനായുള്ളു. 150ഓളം പേരാണ് മുണ്ടക്കൈ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിങ് സംഘത്തിലെ 50 സൈനികർ ദുരന്തഭൂമിയിലുണ്ട്.

ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ട്. അതീവ ദുഷ്‍കരമായ മേഖലയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളും വടംകെട്ടി സാഹസികമായാണ് സൈനികർ കരക്കെത്തിക്കുന്നത്.

തിരച്ചിലിന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർഥിച്ചിരുന്നു. അഭ്യർഥന പ്രകാരം മീററ്റ് ആർ.വി.സിയിൽ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് എത്തും.

മുണ്ടക്കൈയിൽ പല വീടുകളുടെയും തറ മാത്രമാണ് ബാക്കിയുള്ളത്. ദുരന്തത്തിന്‍റെ യഥാർഥ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല.

#More #troops #Wayanad #disaster #area #people #left #Pangode #camp

Next TV

Related Stories
#raheemmother | 'എൻ്റെ കുട്ടിയെ എത്രയും പെട്ടെന്ന് എത്തിച്ച് തരണം, നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോയാണ് ഇങ്ങനെ'; പ്രതികരണവുമായി റഹീമിൻ്റെ മാതാവ്

Nov 17, 2024 01:58 PM

#raheemmother | 'എൻ്റെ കുട്ടിയെ എത്രയും പെട്ടെന്ന് എത്തിച്ച് തരണം, നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോയാണ് ഇങ്ങനെ'; പ്രതികരണവുമായി റഹീമിൻ്റെ മാതാവ്

മോചനം നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നറിയില്ല. കോടതിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സഹോദരൻ...

Read More >>
#Kuruvgang | ‘മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ’; സ്ഥിരീകരിച്ച് പൊലീസ്

Nov 17, 2024 01:53 PM

#Kuruvgang | ‘മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ’; സ്ഥിരീകരിച്ച് പൊലീസ്

അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്...

Read More >>
#Mahiliquor | പിക്കപ്പ് വാനിൽ രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; യുവാവ് എക്സൈസ് പിടിയിൽ

Nov 17, 2024 01:13 PM

#Mahiliquor | പിക്കപ്പ് വാനിൽ രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; യുവാവ് എക്സൈസ് പിടിയിൽ

രണ്ടാം പ്രതി രാജാക്കാട് സ്വദേശി ബിജുവിനായുള്ള അന്വേഷണം എക്സൈസ്...

Read More >>
#delivery | ആശുപത്രി യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ

Nov 17, 2024 01:09 PM

#delivery | ആശുപത്രി യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാരാണ്....

Read More >>
#lightning | ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; കാറിന്റെ മുകളിലേക്ക് അടർന്ന് വീണ് തൂണ്‍; ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ

Nov 17, 2024 12:41 PM

#lightning | ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; കാറിന്റെ മുകളിലേക്ക് അടർന്ന് വീണ് തൂണ്‍; ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ

തോട്ടക്കാട്ടുകരയിലെ സ്വകാര്യ സ്ഥാപനത്തിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിലേക്ക് തൂണിന്റെ ഒരു ഭാഗം അടർന്നു വീണ് വാഹനത്തിന്റെ ചില്ലുകൾ...

Read More >>
Top Stories