#raheemmother | 'എൻ്റെ കുട്ടിയെ എത്രയും പെട്ടെന്ന് എത്തിച്ച് തരണം, നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോയാണ് ഇങ്ങനെ'; പ്രതികരണവുമായി റഹീമിൻ്റെ മാതാവ്

#raheemmother | 'എൻ്റെ കുട്ടിയെ എത്രയും പെട്ടെന്ന് എത്തിച്ച് തരണം, നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോയാണ് ഇങ്ങനെ'; പ്രതികരണവുമായി റഹീമിൻ്റെ മാതാവ്
Nov 17, 2024 01:58 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനക്കേസ് മാറ്റിവെച്ചതിൽ പ്രതികരണവുമായി റഹീമിൻ്റെ മാതാവ് ഫാത്തിമ്മ.

‌മകനെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണമെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നെന്ന് സഹോദരൻ നസീറും പ്രതികരിച്ചു.

മോചനം നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നറിയില്ല. കോടതിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. റഹീമിന്‍റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും രണ്ടാഴ്ച കഴിഞ്ഞു പരിഗണിച്ചേക്കും.

'മകനുമായി ഒരുമിച്ച് വരാമെന്ന് കരുതിയാണ് പോയത്. എത്രയും പെട്ടെന്ന് എൻ്റെ കുട്ടിയെ എത്തിച്ച് തരണം. കാണാൻ എത്രയോ കാലമായി നീറിക്കഴിയുകയാണ് ഞാൻ. കണ്ടപ്പോൾ‌ കുറേ കരഞ്ഞു. എന്തൊക്കെയോ പറഞ്ഞു. എത്രയോ കാലമായി കാണുകയല്ലേ. അവന് ചായ കൊടുത്തു. എനിക്കും ചായ തന്നു. ഉമ്മച്ചി പൊയ്ക്കോളിൻ, ഞാൻ അടുത്തയാഴ്ച്ച വരുമെന്നും പറഞ്ഞു'. നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോഴും ഇങ്ങനെയുള്ള വാർത്തകളാണ് കേൾക്കുന്നതെന്നും ഉമ്മ പറഞ്ഞു.

അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.

റഹീമിന്‍റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായിട്ടുണ്ട്. റഹീമിന്‍റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി.

റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്.

ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.

#raheem #mother #fathima #about #case #verdict #soudi #riyadh #jail

Next TV

Related Stories
#lottery  | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Nov 17, 2024 03:45 PM

#lottery | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#PKKunhalikutty | പ്രസ്താവന ദൗർഭാഗ്യകരം; പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

Nov 17, 2024 03:41 PM

#PKKunhalikutty | പ്രസ്താവന ദൗർഭാഗ്യകരം; പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ...

Read More >>
#Ration | നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ

Nov 17, 2024 03:28 PM

#Ration | നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ

ഭക്ഷ്യവകുപ്പിൽ നിന്ന് ഇതിനെക്കുറിച്ച് എല്ലാ റിപ്പോർട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്....

Read More >>
#DistrictSchoolArtsFestival | കോഴിക്കോട് ഒരുങ്ങി, ജില്ല സ്‌കൂൾ കലോത്സവം 19 മുതൽ 23 വരെ; വേദികൾക്ക് മ​ൺമ​റ​ഞ്ഞ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ പേ​രു​കൾ

Nov 17, 2024 03:26 PM

#DistrictSchoolArtsFestival | കോഴിക്കോട് ഒരുങ്ങി, ജില്ല സ്‌കൂൾ കലോത്സവം 19 മുതൽ 23 വരെ; വേദികൾക്ക് മ​ൺമ​റ​ഞ്ഞ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ പേ​രു​കൾ

20 മുതൽ 23 വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക...

Read More >>
#Nursingstudent | നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; സഹപാഠികൾക്കെതിരേ കുടുംബം പരാതി നല്‍കി

Nov 17, 2024 02:57 PM

#Nursingstudent | നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; സഹപാഠികൾക്കെതിരേ കുടുംബം പരാതി നല്‍കി

പരസ്പരം വീടുകൾ സന്ദർശിച്ചിട്ടുള്ള പെൺകുട്ടികളെ രക്ഷിതാക്കൾക്കും അടുത്തറിയാം. അമ്മുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ...

Read More >>
#feverdeath  | പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Nov 17, 2024 02:15 PM

#feverdeath | പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ്...

Read More >>
Top Stories