തലശ്ശേരി: ( www.truevisionnews.com ) യാത്രക്കിടെ സ്ത്രീകളുടെ മാല പിടിച്ചുപറിക്കൽ പതിവാക്കിയ പട്ടാളക്കാരൻ വീണ്ടും പൊലീസ് പിടിയിലായി.
പിണറായി കാപ്പുമ്മൽ കുഞ്ഞിലാം വീട്ടിൽ ശരത്താണ് (34) പിടിയിലായത്. നേരത്തേ തലശ്ശേരിയിൽ സമാന കേസിൽ ഇയാൾ പിടിയിലായിരുന്നു.
കഴിഞ്ഞ ദിവസം പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ കനാൽക്കര വായനശാലക്ക് സമീപം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പിണറായി അറത്തിൽ കാവിനടുത്ത സി.കെ. ഷീബയുടെ കഴുത്തിൽനിന്ന് രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമമുണ്ടായിരുന്നു.
പിടിവലിക്കിടയിൽ കാൽപവന്റെ താലിമാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിലെത്തിയായിരുന്നു മാല പൊട്ടിക്കാൻ ശ്രമിച്ചത്.
#Grabbing #women's #necklaces #during #Thalassery #soldier #back #custody