ചെന്നൈ: (truevisionnews.com) തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. എഐഎഡിഎംകെ ഇ പളനിസ്വാമി വിഭാഗം പ്രവർത്തകനായ പത്മനാഭനാണ് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടിൽ പുതുച്ചേരി അതിർത്തിയിൽ കടലൂരിലാണ് കൊലപാതകം നടന്നത്. തിരുപാപുലിയൂർ സ്വദേശിയാണ് കൊല്ലപ്പെട്ട പത്മനാഭൻ. തിരുപാപുലിയൂരിൽ കട നടത്തി വരികയായിരുന്നു ഇയാൾ.
ബാഗൂർ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ പത്മനാഭനെ വളഞ്ഞ അജ്ഞാത സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.
വൈകാതെ പത്മനാഭൻ മരിച്ചു. പത്മനഭന്റെ ഇരുചക്രവാഹനത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങൾ.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പത്മനാഭനെതിരെ കൊലപാതകക്കേസ് നിലനിൽക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് അയച്ചു. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
#political #leader #killed #again #TamilNadu.