#buildingcollapsed | കനത്ത മഴ; മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

#buildingcollapsed | കനത്ത മഴ; മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി
Jul 24, 2024 11:58 AM | By Susmitha Surendran

അഹമ്മദാബാദ്: (truevisionnews.com)  ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ജാം ഖംഭാലിയ പട്ടണത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു.

കനത്ത മഴയെ തുടർന്നാണ് മൂന്ന് നില കെട്ടിടം തകർന്നതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഗഗ്‌വാനി പ്രദേശത്ത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്.

അർദ്ധ രാത്രി വരെ ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് അഞ്ചുപേരെ രക്ഷിക്കാനായതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

കേശർബെൻ കഞ്ചാരിയ (65), പേരമക്കളായ പ്രീതിബെൻ കഞ്ചാരിയ (15), പായൽബെൻ കഞ്ചാരിയ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

അതേ സമയം സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് ജില്ലകളിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ അണക്കെട്ടുകൾ കവിഞ്ഞൊഴുകിയതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്.

ദുരിതബാധിത ജില്ലകളിൽ ഭരണ കൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

#heavy #rain #Three #people #died #collapse #three #storey #building #Five #people #rescued

Next TV

Related Stories
മുംബൈയില്‍  കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

May 31, 2025 07:28 PM

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു

മുംബൈയില്‍ കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ്...

Read More >>
രക്ഷിതാക്കൾ ശ്രദ്ധിക്കുക ....; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്ന് കർണാടക സർക്കാർ

May 31, 2025 04:11 PM

രക്ഷിതാക്കൾ ശ്രദ്ധിക്കുക ....; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്ന് കർണാടക സർക്കാർ

സ്കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ....

Read More >>
പതിനെട്ടായാൽ ഉടൻ ഓടേണ്ട, കിട്ടില്ല....! പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍

May 31, 2025 02:26 PM

പതിനെട്ടായാൽ ഉടൻ ഓടേണ്ട, കിട്ടില്ല....! പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍

പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്നും 21 വയസിലേക്ക് ഉയര്‍ത്തി കര്‍ണാടക...

Read More >>
 അതിതീവ്ര മഴ; മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

May 31, 2025 02:19 PM

അതിതീവ്ര മഴ; മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക് ദാരുണാന്ത്യം

മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; അരുണാചലിൽ ഏഴ് പേർക്ക്...

Read More >>
Top Stories