#accident | നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ക്ക് ഗുരുതരപരിക്ക്

#accident | നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ക്ക് ഗുരുതരപരിക്ക്
Jul 17, 2024 10:35 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ച് അപകടം. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ദേശീയപാതയില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.

ദേശീയപാതയില്‍ കോരാണി ടോള്‍മുക്കില്‍ ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.

നിയന്ത്രണം വിട്ട മീന്‍ ലോറി എതിര്‍ ദിശയില്‍ വന്ന കാറിടിച്ചുതകര്‍ക്കുകയും പിന്നാലെവന്ന മറ്റു രണ്ട് കാറുകളിലിടിക്കുകയുമായിരുന്നു.

തകര്‍ന്ന കാറിനുള്ളിലുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ലോറിയാണ് എതിര്‍ദിശയില്‍ വന്ന കാറിലേയ്ക്ക് ഇടിച്ചുകയറിയത്.

ഈ കാര്‍ പിന്നിലേയ്ക്ക് നീങ്ങിയപ്പോള്‍ പിന്നിലുണ്ടായിരുന്ന മറ്റ് രണ്ട് കാറുകളിലിടിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

#outofcontrol #fishlorry #collided #cars #Passengers #seriously #injured

Next TV

Related Stories
ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

May 31, 2025 11:11 PM

ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ്...

Read More >>
വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

May 31, 2025 10:29 PM

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വടകര കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ...

Read More >>
Top Stories